ഗ്യാസ് സിലിണ്ടറുകൾ തുറന്നുവിട്ട് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ എൽപിജി പ്ലാന്‍റിൽ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത : ഗ്യാസ് സിലിണ്ടറുകൾ തുറന്നുവിട്ട് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ എൽപിജി പ്ലാന്‍റിൽ പ്രതിഷേധം. ഡ്രൈവർമാരുടെയും പോർട്ടർമാരുടെയും സമരമാണ് അക്രമാസക്തമായത്. മൂന്ന് വർഷത്തെ കുടിശ്ശിക നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. പശ്ചിമ ബംഗാളിലെ ബുഡ്ജ് ബുഡ്ജിലുള്ള പ്ലാന്‍റിലാണ് സംഭവം. പ്രതിഷേധക്കാർ വാഹനങ്ങൾ തകർക്കുകയും ഗ്യാസ് സിലിണ്ടറുകൾ തുറന്നുവിടുകയും റോഡുകളിൽ ഇന്ധനം ഒഴിക്കുകയും ചെയ്തു. ഈ സംഭവത്തിൽ 40-ൽ അധികം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു.

കുടിശ്ശിക തീർപ്പാക്കാത്തതിനെ ചൊല്ലി ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിന് പിന്നാലെയാണ് സംഘർഷം ആരംഭിച്ചത്. ഡയമണ്ട് ഹാർബർ എംപിയും തൃണമൂൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിയുമായി അടുപ്പമുള്ള ജഹാംഗീർ ഖാൻ ആണ് യോഗത്തിന് മുൻകൈ എടുത്തത്. യോഗത്തിൽ പങ്കെടുക്കാൻ എത്തിയ ഡ്രൈവർമാർക്ക് നേരെ ചില സാമൂഹ്യ വിരുദ്ധർ ആക്രമണം അഴിച്ചുവിട്ടെന്നാണ് പരാതി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജില്ലകളിൽ ചൊവ്വാഴ്ച വൈകീട്ട് സൈറണുകൾ മുഴങ്ങുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

0
തിരുവനന്തപുരം: മഴയുമായി ബന്ധപ്പെട്ട് വിവിധ അലർട്ടുകൾ പുറപ്പെടുവിച്ച ജില്ലകളിൽ ചൊവ്വാഴ്ച...

സിആർപിഎഫ് ക്യാമ്പിൽ വെടിവെപ്പ് ; എഎസ്ഐ രണ്ട് ജവാന്മാരെ വെടിവെച്ചു കൊന്നു

0
ഗുവാഹത്തി: അസമിൽ സിആർപിഎഫ് ജവാൻ സഹപ്രവർത്തകരായ രണ്ടുപേരെ വെടിവെച്ചു കൊലപ്പെടുത്തിയ സ്വയം...

അധികാരത്തിലെത്തിയപ്പോൾ കേന്ദ്രത്തിന് മുന്നിൽ കേരളത്തിലെ യു ഡി എഫ് സർക്കാർ മുട്ടുമടക്കിയെന്ന് വി ശിവൻകുട്ടി

0
തിരുവനന്തപുരം: അധികാരത്തിലെത്തിയപ്പോൾ കേന്ദ്രത്തിന് മുന്നിൽ കേരളത്തിലെ യു ഡി എഫ് സർക്കാർ...

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

0
വയനാട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലും ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ്...