മലപ്പുറം : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മലപ്പുറത്ത് പനി ബാധിച്ച് മരിച്ച കുഞ്ഞിനാണ് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം പുളിക്കല്‍ സ്വദേശി റമീസിന്റെ 11 മാസം പ്രായമുള്ള കുഞ്ഞ് ആസ്യ അമാനയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി രാത്രിയോടെ മരിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലും പിസിആര്‍ പരിശോധനയിലും കോവിഡ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. കുഞ്ഞിന്റെ ആറ് ബന്ധുക്കള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇവരെ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലെ കോവിഡ് ചികിത്സ കേന്ദ്രങ്ങളിലേക്ക് മാറ്റി. മരിച്ച കുഞ്ഞും കുടുംബവും വിദേശത്ത് നിന്ന് തിരിച്ചെത്തിവരാണ്.
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മലപ്പുറത്ത് പനി ബാധിച്ച് മരിച്ച കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു
RECENT NEWS
Advertisment