വനം വകുപ്പുമായുള്ള ഭൂമിതർക്കം പരിഹരിക്കാൻ ഡാം പ്രദേശങ്ങൾ കെ.എസ്.ഇ.ബി അളന്നു തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ വൈദ്യുതപദ്ധതികളുടെ ഭൂമി തർക്കം പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഭൂമി അളന്ന് തിട്ടപ്പെടുത്തുന്ന നടപടികള്‍ കെ.എസ്.ഇ.ബി  ആരംഭിച്ചു. വനംവകുപ്പിന്റെ ഭൂമി പാട്ടത്തിനെടുത്താണ് വൈദ്യുത പദ്ധതികൾ സ്ഥാപിച്ചിരിക്കുന്നത്. ഇതിന് നിശ്ചിത പാട്ടത്തുക വൈദ്യുതി ബോർഡ് വനംവകുപ്പിന് വർഷംതോറും നൽകുന്നുണ്ട്. ഹെക്ടർ കണക്കിന് വനപ്രദേശമാണ് വൈദ്യുതി വകുപ്പ് വനം വകുപ്പിൽ നിന്ന്‌ പാട്ടത്തിനെടുത്തിരിക്കുന്നത്. കോടികളാണ് ഇതിന് പാട്ടത്തുകയായി നൽകുന്നത്. ഭൂമിയുടെ വിസ്തീർണം സംബന്ധിച്ച് വൈദ്യുതി, വനം വകുപ്പുകൾ തമ്മിൽ തർക്കമുണ്ട്. വനം വകുപ്പ് അവകാശപ്പെടുന്ന രീതിയിൽ ഭൂമിയില്ലെന്നാണ് വൈദ്യുതിവകുപ്പിന്റെ നിലപാട്.

ഇത് വനം വകുപ്പ് അംഗീകരിക്കുന്നില്ല. ഇതിന് പരിഹാരമായിട്ടാണ് ഭൂമി അളക്കുന്നത്. വൈദ്യുതി വകുപ്പ് ലിമിറ്റഡ് കമ്പനിയായതോടെ വസ്തു സംബന്ധിച്ചുള്ള സ്‌കെച്ചും പ്ലാനും തയ്യാറാക്കാൻ തുടങ്ങി. ചില ജില്ലകളിൽ നടപടികൾ പൂർത്തിയായി. ശബരിഗിരി പദ്ധതിയിൽ 5000 ഏക്കർ സ്ഥലമാണ് വൈദ്യുതി വകുപ്പ് വനംവകുപ്പിൽനിന്ന്‌ പാട്ടത്തിനെടുത്തിരിക്കുന്നത്. ഇതിന് പ്രതിവർഷം ഏഴ് ലക്ഷം രൂപയാണ് പാട്ടത്തുക. കക്കാട് പ്രോജക്ടിന് 35 ഹെക്ടർ വനഭൂമിയാണുള്ളത്. ഒരു ലക്ഷം രൂപയാണ് പാട്ടത്തുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...