ഡൽഹി: ബന്ധുക്കളായ കുട്ടികള്‍ കൂട്ടബലാല്‍സംഗം ചെയ്തതിനെ തുടര്‍ന്ന് പതിനൊന്നുകാരി ഗുരുതരാവസ്ഥയില്‍. രാജസ്ഥാനിലെ ഉദയ്പുരിലാണ് സംഭവം. അച്ഛന്റെ സഹോദരിയുടെ വീട്ടില്‍ വച്ചാണ് പെണ്‍കുട്ടിയെ പതിമൂന്നും 15 ഉം വയസുള്ള ബന്ധുക്കളായ ആണ്‍കുട്ടികള്‍ ബലാല്‍സംഗം ചെയ്തത്. ആന്തരികാവയവങ്ങള്‍ക്ക് സാരമായി മുറിവേറ്റതോടെ പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളായി. ഇതേത്തുടര്‍ന്നാണ് കുടുംബം പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പെണ്‍കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
പീഡനവിവരം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് കുട്ടികള്‍ ഭീഷണിപ്പെടുത്തിയതായി ഡോക്ടറോട് പെണ്‍കുട്ടി വെളിപ്പെടുത്തി. ഡോക്ടര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അംബമാത പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. പ്രതികളായ കുട്ടികളെ ജുവൈനല്‍ ഹോമിലേക്ക് മാറ്റി. പെണ്‍കുട്ടി ആരോഗ്യനില വീണ്ടെടുത്ത ശേഷം വിശദമായി മൊഴിയെടുക്കുമെന്നും കോടതിയില്‍ സമര്‍പ്പിക്കുമെന്നും പോലീസ് പറഞ്ഞു. അങ്ങേയറ്റം ദാരുണമായ സംഭവമാണ് നടന്നതെന്നും കൃത്യമായ അന്വേഷണം നടത്തി നീതി ഉറപ്പാക്കുമെന്ന് ഡിസിപി ചേതനാ ഭട്ടി കൂട്ടിച്ചേര്‍ത്തു.