11കാരിയെ കൂട്ടബലാല്‍സംഗം ചെയ്ത് ബന്ധുക്കളായ കുട്ടികള്‍ ; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ബന്ധുക്കളായ കുട്ടികള്‍ കൂട്ടബലാല്‍സംഗം ചെയ്തതിനെ തുടര്‍ന്ന് പതിനൊന്നുകാരി ഗുരുതരാവസ്ഥയില്‍. രാജസ്ഥാനിലെ ഉദയ്പുരിലാണ് സംഭവം. അച്ഛന്റെ സഹോദരിയുടെ വീട്ടില്‍ വച്ചാണ് പെണ്‍കുട്ടിയെ പതിമൂന്നും 15 ഉം വയസുള്ള ബന്ധുക്കളായ ആണ്‍കുട്ടികള്‍ ബലാല്‍സംഗം ചെയ്തത്. ആന്തരികാവയവങ്ങള്‍ക്ക് സാരമായി മുറിവേറ്റതോടെ പെണ്‍കുട്ടിയുടെ ആരോഗ്യനില വഷളായി. ഇതേത്തുടര്‍ന്നാണ് കുടുംബം പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പെണ്‍കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

പീഡനവിവരം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് കുട്ടികള്‍ ഭീഷണിപ്പെടുത്തിയതായി ഡോക്ടറോട് പെണ്‍കുട്ടി വെളിപ്പെടുത്തി. ഡോക്ടര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അംബമാത പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. പ്രതികളായ കുട്ടികളെ ജുവൈനല്‍ ഹോമിലേക്ക് മാറ്റി. പെണ്‍കുട്ടി ആരോഗ്യനില വീണ്ടെടുത്ത ശേഷം വിശദമായി മൊഴിയെടുക്കുമെന്നും കോടതിയില്‍ സമര്‍പ്പിക്കുമെന്നും പോലീസ് പറഞ്ഞു. അങ്ങേയറ്റം ദാരുണമായ സംഭവമാണ് നടന്നതെന്നും കൃത്യമായ അന്വേഷണം നടത്തി നീതി ഉറപ്പാക്കുമെന്ന് ഡിസിപി ചേതനാ ഭട്ടി കൂട്ടിച്ചേര്‍ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

0
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന്...

ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ എംസി റോഡിൽ തള്ളിയ സംഭവം ; കോൺഗ്രസ് കൗൺസിലർ ആഭ്യന്തര...

0
ആലപ്പുഴ : ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവത്തിൽ...

സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹമെന്ന് മന്ത്രി രമേശ്‌ ചെന്നിത്തല

0
കൊച്ചി: പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ട് എന്നത് അഭ്യൂഹമാണ് ആഭ്യന്തര മന്ത്രി...

റിമാൻഡ് പ്രതി ജയിൽ ചാടിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാവില്ല

0
ആലുവ: 56 തടവുകാർ ഉൾക്കൊള്ളാവുന്ന ജയിലിൽ 117 പേർ. ആലുവ സബ്ജയിൽ...