നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് കമ്മലുകൾ മോഷ്ടിച്ച രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മ​ദൻ ​ഗുരും​ഗ്(25) ഉമേഷ് ചൗധരി(38) എന്നിവരെയാണ് പൊഖാര ബസ് പാർക്കിന് സമീപത്തുനിന്ന് ചിത്വാൻ പോലീസ് പിടികൂടിയത്. ഇരുവരും മൃതദേഹത്തിൽ നിന്ന് കമ്മലുകൾ മോഷ്ടിക്കുന്ന ദൃശ്യങ്ങൾ നേരത്തേ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്. മിന്നൽപ്രളയത്തിൽ നാരായണി നദിയിലൂടെ ഒഴുകിയെത്തിയ മൃതദേഹത്തിൽനിന്നാണ് പ്രതികൾ കമ്മലുകൾ മോഷ്ടിച്ചത്. ആളുകൾ നോക്കിനിൽക്കെ വെള്ളത്തിലുണ്ടായിരുന്ന മൃതദേഹം വടികൊണ്ട് പിടിച്ചുനിർത്തി കമ്മലുകൾ ഊരിയെടുക്കുകയായിരുന്നു.

സമീപത്തുണ്ടായിരുന്ന മറ്റുചിലരാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. തുടർന്ന് ഇത് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 392 ആയി. പ്രളയത്തിൽ ഇതുവരെ 1400 പേരെ കാണാതായതെന്നാണ് റിപ്പോർട്ട്. പ്രളയം വൻനാശം വിതച്ച മേഖലകളിൽ മൂന്നാംദിവസവും രക്ഷാപ്രവർത്തനം തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ എംസി റോഡിൽ തള്ളിയ സംഭവം ; കോൺഗ്രസ് കൗൺസിലർ ആഭ്യന്തര...

0
ആലപ്പുഴ : ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവത്തിൽ...

സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹമെന്ന് മന്ത്രി രമേശ്‌ ചെന്നിത്തല

0
കൊച്ചി: പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ട് എന്നത് അഭ്യൂഹമാണ് ആഭ്യന്തര മന്ത്രി...

റിമാൻഡ് പ്രതി ജയിൽ ചാടിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാവില്ല

0
ആലുവ: 56 തടവുകാർ ഉൾക്കൊള്ളാവുന്ന ജയിലിൽ 117 പേർ. ആലുവ സബ്ജയിൽ...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; പ്രതികളുടെ സാന്നിദ്ധ്യം തെളിയിക്കാൻ ഇമേജ് മാച്ചിംഗ്...

0
തിരുവനന്തപുരം: പിണറായിയുടെ വസതിയില്‍ വെച്ച് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ...