ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ എംസി റോഡിൽ തള്ളിയ സംഭവം ; കോൺഗ്രസ് കൗൺസിലർ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവത്തിൽ പോലീസ് അന്വേഷണത്തിൽ വീഴ്ച ആരോപിച്ച് കോൺഗ്രസ് കൗൺസിലർ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി. കോൺഗ്രസ് കൗൺസിലർ വരുൺ മട്ടക്കലാണ് ലോക്കൽ പോലീസിനെതിരെ പരാതി നൽകിയത്. രണ്ടായിരത്തിലെറെ ഗർഭനിരോധന ഉറകൾ തള്ളിയ സ്ഥലത്ത് സിസിടിവി ക്യാമറകൾ അടക്കം ഉണ്ടായിട്ടും പോലീസ് അന്വേഷിക്കുകയോ കേസെടുക്കുകയോ ചെയ്തില്ലെന്നാണ് വരുണിന്റെ പരാതി. കഴിഞ്ഞ മാസം മുപ്പതിന് രാത്രിയാണ് ഗർഭനിരോധന ഉറകൾ എം സി റോഡിൽ കൂട്ടത്തോടെ തള്ളിയത്. സംഭവം അന്വേഷിക്കുമെന്ന് പോലീസ് ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് കാര്യമായ അന്വേഷണം ഉണ്ടായിരുന്നില്ല. വെള്ളാവൂർ ജങ്ഷന് സമീപം റോഡിൽ രണ്ടായിരത്തോളം ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ ഉറകളാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

രാത്രി 10 മണിയോടെ ഓടുന്ന വാഹനത്തിൽ നിന്ന് ഈ മാലിന്യങ്ങൾ റോഡിലേക്ക് തള്ളിയതാണെന്നാണ് പ്രാദേശിക നിവാസികൾ സംശയിക്കുന്നത്. ശക്തമായ കാറ്റും മഴയുമുള്ള സമയത്താണ് ഇത് സംഭവിച്ചത്. ചെങ്ങന്നൂർ നഗരസഭാ അധികൃതർ പിന്നീട് റോഡിൽ നിന്ന് നീക്കം ചെയ്ത് പ്രദേശം ശുചീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

0
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന്...

സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹമെന്ന് മന്ത്രി രമേശ്‌ ചെന്നിത്തല

0
കൊച്ചി: പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ട് എന്നത് അഭ്യൂഹമാണ് ആഭ്യന്തര മന്ത്രി...

റിമാൻഡ് പ്രതി ജയിൽ ചാടിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാവില്ല

0
ആലുവ: 56 തടവുകാർ ഉൾക്കൊള്ളാവുന്ന ജയിലിൽ 117 പേർ. ആലുവ സബ്ജയിൽ...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; പ്രതികളുടെ സാന്നിദ്ധ്യം തെളിയിക്കാൻ ഇമേജ് മാച്ചിംഗ്...

0
തിരുവനന്തപുരം: പിണറായിയുടെ വസതിയില്‍ വെച്ച് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ...