ഉത്തരേന്ത്യയില്‍ ഉഷ്ണ തരംഗം ശക്തമാകുന്നു ; രാജസ്ഥാനില്‍ 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ഉഷ്ണ തരംഗം ശക്തമാകുന്നു. കനത്ത ചൂടില്‍ രാജസ്ഥാനില്‍ ഇതുവരെയും 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അല്‍വാറിലും ബാര്‍മറിലും രണ്ട് പേര്‍ക്കും ജലോറില്‍ നാല് പേര്‍ക്കും ബലോത്രയില്‍ മൂന്ന് പേര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. രാജസ്ഥാനിലെ പല നഗരങ്ങളിലും ചൂട് 48 ഡിഗ്രിക്ക് മുകളിലാണ്. 48.8 ഡിഗ്രി രേഖപ്പെടുത്തിയ ബാര്‍മറിലാണ് സംസ്ഥാനത്ത് ഏറ്റവും ചൂട്. കടന്ന ചൂട് അനുഭവപ്പെടുന്ന ന്യൂഡല്‍ഹി അടക്കമുള്ള പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടാണ്. ഡല്‍ഹിയില്‍ ഇന്ന് പ്രവചിക്കുന്ന ഉയര്‍ന്ന താപനില 41 ഡിഗ്രിയാണ്. ഉഷ്ണതരംഗത്തില്‍ മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് രാജസ്ഥാന്‍ മന്ത്രി കിരോരി ലാല്‍ മീന അറിയിച്ചു. ജനം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ വ്യാഴാഴ്ച കൂടിയ താപനില 45 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഛണ്ഡീഗഢ്, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഴക്കൂട്ടത്ത് കാറിൽ കടത്തുകയായിരുന്ന ആറ് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

0
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് കാറിൽ കടത്തുകയായിരുന്ന ആറ് കിലോ കഞ്ചാവുമായി രണ്ടുപേർ...

ജസ്റ്റിസ് യശ്വന്ത് വർമക്ക് എതിരായ ആരോപണം ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

0
ന്യൂഡൽഹി: ജസ്റ്റിസ് യശ്വന്ത് വർമക്ക് എതിരായ ആരോപണം ശരിവെച്ച് അന്വേഷണ റിപ്പോർട്ട്....

കാഞ്ഞിരപ്പുഴ റിസർവോയറിൽ ഓഫ് റോഡ് ജീപ്പുമായി യുവാക്കളുടെ അപകടകരമായ ഡ്രൈവിങ്

0
കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ റിസർവോയറിൽ ഓഫ് റോഡ് ജീപ്പുമായി യുവാക്കളുടെ അപകടകരമായ ഡ്രൈവിങ്....

പ്രിയദർശിനി പദ്ധതിക്കെതിരെ കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ് ഉടമകള്‍

0
ഡൽഹി: പ്രിയദർശിനി പദ്ധതിക്കെതിരെ കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ്...