പത്തനംതിട്ട : വന്യമൃഗശല്യം രൂക്ഷമായ മേഖലകളായി കേരളത്തിലാകെ 12 ഭൂപ്രദേശങ്ങൾ കണ്ടെത്തി. പത്തനംതിട്ട ജില്ലയിലെ റാന്നി, കോന്നി ഡിവിഷനുകളിലെ പ്രദേശങ്ങളും ഇതില്‍ ഉള്‍പ്പെടുത്തി. വനംവകുപ്പ് നടത്തിയ പഠനത്തില്‍ ആണ് 12 ഭൂപ്രദേശങ്ങൾ ഉള്‍പ്പെട്ടത്. വന്യമൃഗശല്യം പ്രതിരോധിക്കാൻ വനംവകുപ്പ് നേതൃത്വത്തില്‍ സംസ്ഥാനതല കർമപദ്ധതി നടപ്പിലാക്കുന്നന്‍റെ ഭാഗമായി പ്രാഥമിക രൂപരേഖ തയാര്‍ ചെയ്യുന്നതിന്‍റെ ഭാഗമായി സംസ്ഥാന തലത്തില്‍ പഠനം നടന്നു. റാന്നി, കോന്നി, മൂന്നാർ, വയനാട്, ആറളം, നിലമ്പൂർ, കാസർകോട്, മണ്ണാർക്കാട്, പാലക്കാട്, വാഴച്ചാൽ, ചാലക്കുടി, തിരുവനന്തപുരം എന്നീ സ്ഥലങ്ങള്‍ ആണ് വന്യമൃഗശല്യം രൂക്ഷമായ 12 ഭൂപ്രദേശങ്ങൾ. 12 പ്രദേശങ്ങളിലും വന്യജീവി സംഘർഷം കൂടുതലുള്ള ഹോട്സ്പോട്ടുകളും കണ്ടെത്തി. മാസ്റ്റർ പ്ലാൻ തയാറാക്കിയ ശേഷം സംസ്ഥാനതല കർമപദ്ധതി രൂപീകരിക്കും പ്രൈമറി റെസ്പോൺസ് ടീമുകളും റാപ്പിഡ് റെസ്പോൺസ് ടീമുകളും ഉണ്ടാകും. നിരന്തരം ശല്യം ചെയ്യുന്ന കാട്ടാന, കാട്ടുപന്നി, പുലി,കടുവ, കുരങ്ങ്,കാട്ടു പോത്ത്,കേഴ മാന്‍, പുള്ളിമാന്‍ തുടങ്ങിയ വന്യ മൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങിയാല്‍ തടയിടുവാന്‍ പ്രത്യേക കര്‍മ്മ പദ്ധതി ആവിഷ്കരിക്കും.
ഉന്നത വനം ജീവനക്കാര്‍ക്ക് ഉള്ള പരിശീലനം തുടങ്ങി. താഴെ തട്ടില്‍ ഉള്ള ജീവനക്കാര്‍ക്കും പരിശീലനം നല്‍കും. കിലയുടെ ആഭിമുഖ്യത്തില്‍ തദ്ദേശ വകുപ്പ്, കൃഷി വകുപ്പ് ജീവനക്കാരെയും കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരിശീലനം നല്‍കും. കാര്‍ഷിക വിളകള്‍ കാട്ടു മൃഗങ്ങള്‍ നശിപ്പിച്ചാല്‍ ഉയര്‍ന്ന നഷ്ടപരിഹാരം, ഇൻഷുറൻസ് പദ്ധതി എന്നിവയ്ക്കും പഠനത്തില്‍ ശുപാര്‍ശ നല്‍കി. പത്തനംതിട്ട ജില്ലയിലെ രണ്ടു വനം ഡിവിഷന്‍ ആണ് കോന്നി, റാന്നി. രണ്ടു സ്ഥലത്തും നിബിഡ വനം ആണ്. റാന്നി ഡിവിഷന്‍ ഉള്‍പ്പെടുന്ന ശബരിമല പത്തനംതിട്ട ജില്ലയില്‍ ആണ്. കോന്നി ഡിവിഷന്‍റെ കിഴക്കന്‍ ജനവാസ മേഖലയാണ് അരുവാപ്പുലം, കല്ലേലി, കൊക്കാത്തോട്, തണ്ണിതോട്, തേക്ക് തോട്, മണ്ണീറ, നീരാമക്കുളം, പാടം, വെള്ളം തെറ്റി,കമ്പകത്തും പച്ച, അതിരുങ്കല്‍, കുളത്ത്മണ്ണ്, ചെളിക്കുഴി, വയക്കര, സീതത്തോട്,ഗുരുനാഥന്‍ മണ്ണ്,ചിറ്റാര്‍.
നിത്യവും വന്യ മൃഗ ശല്യം രൂക്ഷമായ പ്രദേശങ്ങളെ ആണ് ഹോട്സ്പോട്ടായി കണ്ടെത്തിയത്. വന മേഖലയോട് ചേര്‍ന്ന ജനവാസ മേഖലകളില്‍ വന്യ മൃഗ ശല്യം അതി രൂക്ഷമായതോടെ ജനങ്ങള്‍ വനം വകുപ്പിന് എതിരെ തിരഞ്ഞത് ആണ് ഇപ്പോള്‍ വേഗത്തില്‍ കര്‍മ്മ പദ്ധതികള്‍ക്ക് രൂപം നല്‍കി പ്രവര്‍ത്തിക്കാന്‍ കാരണമായത് . ചില സ്ഥലങ്ങളില്‍ വന മേഖലയോട് ചേര്‍ന്ന് സോളാര്‍ വേലികള്‍ സ്ഥാപിച്ചു. പത്തനംതിട്ട ജില്ലയില്‍ കാട്ടു പന്നിയും കാട്ടാനയും ആണ് ഏറെ നാശം വിതയ്ക്കുന്നത്. ലക്ഷങ്ങളുടെ കാര്‍ഷിക വിളകള്‍ ആണ് നശിപ്പിക്കുന്നത്. കൊക്കാതോട്ടില്‍ കടുവ ഒരു മനുക്ഷ്യനെ കൊന്നു തിന്ന സംഭവും ഉണ്ടായിട്ടുണ്ട്. ഏതാനും ദിവസം മുന്നേ വനം വകുപ്പ് വെച്ച കൂട്ടില്‍ വീണത് പുലി ആയിരുന്നു. അരുവാപ്പുലം മേഖലയില്‍ കാട്ടാന ശല്യം അതി രൂക്ഷംആണ്. കല്ലേലി മേഖലയില്‍ ആണ് കാട്ടാന ശല്യം രൂക്ഷം. പകല്‍ പോലും ഇവിടെ ആനയെ കാണാന്‍ കഴിയും.