റഷ്യൻ മിസൈൽ ആക്രമണം ; രണ്ട് കുട്ടികൾ അടക്കം 11 പേർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ

For full experience, Download our mobile application:
Get it on Google Play

കീവ്: റഷ്യൻ മിസൈൽ പതിച്ച് യുക്രെയ്നിലെ വടക്കുകിഴക്കൻ നഗരമായ സുമിയിലെ താമസ സമുച്ചയത്തിൽ രണ്ട് കുട്ടികൾ അടക്കം 11 പേർ കൊല്ലപ്പെട്ടതായി യുക്രേനിയൻ അധികൃതർ. ആക്രമണത്തിൽ 11 കുട്ടികൾ ഉൾപ്പെടെ 89 പേർക്ക് പരിക്കേറ്റതായി സ്റ്റേറ്റ് എമർജൻസി സർവീസ് അറിയിച്ചു. അതേസമയം പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തിവരികയാണെന്നും 400ലധികം ആളുകളെ ഇവിടെ നിന്ന് ഒഴിപ്പിച്ചതായും എമർജൻസി സർവീസ് ഇതോടൊപ്പം കൂട്ടിച്ചേർത്തു. യുക്രെയ്‌നി​ലെ പവർ ഗ്രിഡിനെ റഷ്യ തകർത്തതിന് പിന്നാലെയാണ് സുമിക്കെതിരായ ആക്രമണം.120 മിസൈലുകളും 90 ഡ്രോണുകളും ഉപയോഗിച്ചുള്ള വൻ ആക്രമണമാണ് നടന്നത്. ഇതോടെ ഞായറാഴ്‌ച വൈകുന്നേരം സുമി നഗരം ഒരു നരകമായി മാറി. ‘ഇത് റഷ്യ നമ്മുടെ നാട്ടിലേക്ക് കൊണ്ടുവന്ന ഒരു ദുരന്തമാണ്’ – സുമി സൈനിക ഭരണ തലവൻ വോലോഡൈമർ ആർത്യുഖ് പറഞ്ഞു. മറ്റൊരു മിസൈൽ അടിസ്ഥാന സൗകര്യങ്ങളിൽ പതിച്ചതിനാൽ നഗരത്തിൽ ഇപ്പോൾ വൈദ്യുതി ഇല്ലെന്നും സൈനിക മേധാവി അറിയിച്ചു.

ആക്രമണത്തിൽ 90 അപ്പാർട്ടുമെന്‍റുകൾക്കും 28 കാറുകൾക്കും രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 13 കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി അധികൃതർ പറഞ്ഞു. എമർജൻസി സർവിസ് ടെലിഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോകളിൽ അഗ്നിശമന സേനാംഗങ്ങൾ തീയണക്കുന്നതും രക്ഷാപ്രവർത്തകർ ബഹുനില കെട്ടിടത്തിൽനിന്ന് ആളുകളെ പുറത്തെടുക്കുന്നതും കാണിച്ചു. എന്നാൽ സംഭവത്തിൽ ​റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇരുപക്ഷവും പരസ്പരം സിവിലിയന്മാരെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾ നിഷേധിക്കുകയാണ്. എന്നാൽ, 2022​ന്‍റെ തുടക്കം മുതൽ യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിൽ ആയിരക്കണക്കിനു പേർ മരിച്ചതായാണ് റിപ്പോർട്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പന്തളം ചൂരക്കോട് തെങ്ങിന്‍റെ മുകളില്‍ കുടുങ്ങിയ ആളിന് ഫയര്‍ഫോഴ്സ് രക്ഷകരായി

0
പന്തളം :തെങ്ങ് കയറുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് 70 അടിയോളം ഉയരമുള്ള...

അടൂര്‍ നഗരസഭയ്ക്ക് എതിര്‍വശത്ത് ഓടയ്ക്ക് സ്ലാബുകളില്ല : അപകടങ്ങള്‍ വര്‍ധിക്കുന്നു

0
അടൂര്‍ : അടൂര്‍ നഗരസഭയ്ക്ക് എതിര്‍വശത്ത് ഓടയ്ക്ക്‌ സ്ലാബ് സ്ഥാപിക്കാത്തത് അപകടങ്ങള്‍...

പ്രമാടം വേലന്‍കടവില്‍ കടത്ത് വള്ളമില്ലാതെയായിട്ട് ഒന്നര വര്‍ഷം : പുനരാരംഭിക്കാന്‍ നടപടിയില്ല

0
പത്തനംതിട്ട : പ്രമാടം ഗ്രാമപഞ്ചായത്തിലെ വേലന്‍കടവിനെയും പത്തനംതിട്ട നഗരസഭയിലെ കൊടുന്തറ കടവിനെയും...

തിരുവല്ല കുറ്റൂരില്‍ കര്‍ഷകര്‍ക്ക് പ്രതിസന്ധിയായി കൃഷിഭൂമിയില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍

0
തിരുവല്ല : പ്രളയജലം ഒഴിഞ്ഞിട്ടും ദുരിതത്തിലാണ് തിരുവല്ല കുറ്റൂരിലെ കര്‍ഷകര്‍. പ്രളയത്തില്‍ കൃഷിഭൂമിയില്‍...