അടൂര്‍ നഗരസഭയ്ക്ക് എതിര്‍വശത്ത് ഓടയ്ക്ക് സ്ലാബുകളില്ല : അപകടങ്ങള്‍ വര്‍ധിക്കുന്നു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂര്‍ നഗരസഭയ്ക്ക് എതിര്‍വശത്ത് ഓടയ്ക്ക്‌ സ്ലാബ് സ്ഥാപിക്കാത്തത് അപകടങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നു. കഴിഞ്ഞ ദിവസമാണ് അഞ്ചല്‍ സ്വദേശി ടി.സന്തോഷ്‌ കുമാര്‍ (45) സഞ്ചരിച്ച ബൈക്ക് ഈ ഓടയിലേക്ക് മറിഞ്ഞ് തലയ്ക്കും കൈകാലുകള്‍ക്കും പരിക്കേറ്റത്. ഹെല്‍മെറ്റ്‌ ധരിച്ചിരുന്നതിനാല്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ ഓട നിര്‍മ്മിച്ചുവെങ്കിലും ഇതുവരെ ഓടയ്ക്ക് സ്ലാബുകള്‍ സ്ഥാപിക്കാത്തതാണ് അപകടങ്ങള്‍ക്ക് കാരമാകുന്നത്. ഇതിന് മുന്‍പ് ഒട്ടേറെ കാല്‍നടയാത്രക്കാര്‍ക്കും ഈ ഓടയില്‍ വീണ്  പരിക്കേറ്റിട്ടുണ്ട്. ഓടയുടെ ഭാഗത്തെ റോഡ്‌ വണ്‍ വേ സംവിധാനമായതിനാല്‍ ഇരുവശങ്ങളിലൂടെയും വാഹനങ്ങള്‍ മറികടക്കാന്‍ ശ്രമിക്കുന്നതും അപകട സാധ്യത വര്‍ധിപ്പിക്കുന്നു. പലതവണ വാഹനങ്ങള്‍ ഓടയിലേക്ക് മറിഞ്ഞിട്ടും അപകടം ഒഴിവാക്കാന്‍ യാതൊരു നടപടിയും അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.

തലനാരിഴയ്ക്കാണ് അപകടത്തില്‍പ്പെട്ട പലരും വലിയ പരിക്കുകള്‍ സംഭവിക്കാതെ രക്ഷപെടുന്നത്. ഓടയ്ക്ക് സമീപത്ത് കൂടി സഞ്ചരിക്കുന്ന കാല്‍നടയാത്രക്കാരും കാലൊന്ന് വഴുതിയാല്‍ ഓടയിലേക്ക് വീണേക്കാം. നഗരസഭയ്ക്ക് മുന്നിലൂടെ സഞ്ചരിക്കുന്ന പരിചയമില്ലാത്ത വാഹനയാത്രക്കാര്‍ റവന്യു ടവര്‍, പോലീസ് സ്റ്റേഷന്‍ ഭാഗങ്ങളിലേക്ക് പെട്ടെന്ന് തിരിയുവാന്‍ ശ്രമിക്കുന്നതും അപകടങ്ങള്‍ക്ക് കാരണമായിത്തീരുന്നുണ്ട്. ഓട നിര്‍മ്മിച്ചപ്പോള്‍ തന്നെ സ്ലാബുകള്‍ സ്ഥാപിക്കുവാന്‍ അധികാരികള്‍ മുന്‍കൈയ്യെടുക്കാഞ്ഞതാണ് അപകടങ്ങള്‍ക്ക് കാരണമായതെന്നാണ് ജനങ്ങള്‍ ഉയര്‍ത്തുന്ന ആക്ഷേപം. അടൂര്‍ നഗരസഭയ്ക്ക് തൊട്ടുമുന്നില്‍ വാഹനയാത്രക്കാരെ കാത്ത് അപകടം പതിയിരുന്നിട്ടും അധികാരികള്‍ തിരിഞ്ഞുനോക്കുന്നില്ലെന്നും പരാതിയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമാടം വേലന്‍കടവില്‍ കടത്ത് വള്ളമില്ലാതെയായിട്ട് ഒന്നര വര്‍ഷം : പുനരാരംഭിക്കാന്‍ നടപടിയില്ല

0
പത്തനംതിട്ട : പ്രമാടം ഗ്രാമപഞ്ചായത്തിലെ വേലന്‍കടവിനെയും പത്തനംതിട്ട നഗരസഭയിലെ കൊടുന്തറ കടവിനെയും...

തിരുവല്ല കുറ്റൂരില്‍ കര്‍ഷകര്‍ക്ക് പ്രതിസന്ധിയായി കൃഷിഭൂമിയില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍

0
തിരുവല്ല : പ്രളയജലം ഒഴിഞ്ഞിട്ടും ദുരിതത്തിലാണ് തിരുവല്ല കുറ്റൂരിലെ കര്‍ഷകര്‍. പ്രളയത്തില്‍ കൃഷിഭൂമിയില്‍...

ലഹരിക്കച്ചവടവുമായി ബന്ധമുളളയാളെന്ന ജി.സുധാകരന്‍റെ ആരോപണത്തില്‍ വൈകാരിക പ്രതികരണവുമായി സിപിഎം നേതാവ് എം.എം.അനസ് അലി

0
ആലപ്പുഴ: ലഹരിക്കച്ചവടവുമായി ബന്ധമുളളയാളെന്ന ജി.സുധാകരന്‍റെ ആരോപണത്തില്‍ വൈകാരിക പ്രതികരണവുമായി ആലപ്പുഴയിലെ സിപിഎം...

പന്തളത്ത് യുവാവിനെ പോലീസ് അകാരണമായി മര്‍ദ്ദിച്ചതായി പരാതി : ജില്ലാ പോലീസ് മേധാവിക്ക് പരാതി...

0
പന്തളം : പന്തളത്ത് യുവാവിനെ പോലീസ് അകാരണമായി മര്‍ദ്ദിച്ചതായി പരാതി. പന്തളം മങ്ങാരം...