തിരുവല്ല കുറ്റൂരില്‍ കര്‍ഷകര്‍ക്ക് പ്രതിസന്ധിയായി കൃഷിഭൂമിയില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പ്രളയജലം ഒഴിഞ്ഞിട്ടും ദുരിതത്തിലാണ് തിരുവല്ല കുറ്റൂരിലെ കര്‍ഷകര്‍. പ്രളയത്തില്‍ കൃഷിഭൂമിയില്‍ വലിയ തോതില്‍ എക്കല്‍ മണ്ണ് അടിഞ്ഞതിനൊപ്പം പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കൂടി അടിഞ്ഞതോടെ കര്‍ഷകര്‍ക്ക് കൃഷി ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്. കൃഷി ഭൂമിയിലേക്കുള്ള ചെറിയ തോടുകളിലും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും കുപ്പികളും നിറഞ്ഞു. അടുത്ത കൃഷി ആരംഭിക്കണമെങ്കില്‍ ഇവയെല്ലാം നീക്കം ചെയ്തതിന് ശേഷം മാത്രമേ സാധിക്കൂ. സര്‍ക്കാരില്‍ നിന്നുള്ള സഹായം വൈകുന്നതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.  രണ്ട് മീറ്റര്‍ മാത്രം വീതിയുള്ള തോട്ടിലാണ് മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയത്. ഇതോടെ കൃഷി ഭൂമിയിലേക്കുള്ള ജലസേചനവും നിലച്ചു.

വിവിധ ഇടങ്ങളില്‍ നിന്നും ഒഴുകിയെത്തിയ ഉപയോഗ ശൂന്യമായ ഗുളികകളും മരുന്നുകളും ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൃഷിയിടങ്ങളില്‍ അടിഞ്ഞുകൂടിയിട്ടുണ്ട്. ചാക്കുകളിലക്കിയ മാലിന്യങ്ങളും പലയിടങ്ങളിലായി കെട്ടിക്കിടക്കുന്നതും കാണാം. ചെറിയ ഇരുമ്പ് കഷ്ണങ്ങളും കുപ്പിച്ചില്ലുകളുമെല്ലാം കൃഷിയിടത്തില്‍ ഒഴുകി എത്തിയത് അപകട ഭീഷണിയും ഉയര്‍ത്തുന്നുണ്ട്. ഇത്രയും വലിയ അളവില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ കര്‍ഷകരെ കൊണ്ട് മാത്രം നീക്കം ചെയ്യുവാന്‍ കഴിയില്ലെന്നും  കൃഷിഭൂമിയിലെ മാലിന്യങ്ങളും എക്കല്‍ മണ്ണും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നുമാണ് കുറ്റൂരിലെ കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയുടെ പേരിലെ തട്ടിപ്പുകൾ അക്കമിട്ട് നിരത്തി കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ രണ്ടാം റിപ്പോർട്ട്

0
തിരുവനന്തപുരം: മെസിയുടെ പേരിലെ തട്ടിപ്പുകൾ അക്കമിട്ട് നിരത്തി കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ...

ഇഴജന്തുക്കളുടെയും സാമൂഹ്യ വിരുദ്ധരുടേയും താവളമായി തിരുവല്ല നഗരസഭ കോംപ്ലക്സിലെ ശൗചാലയം

0
തിരുവല്ല : ഇഴജന്തുകളുടെയും സാമൂഹ്യ വിരുദ്ധരുടേയും താവളമായി മാറുകയാണ് തിരുവല്ല നഗരസഭ മുന്‍സിപ്പല്‍...

‘ഓപ്പറേഷൻ തൂഫാൻ’ രണ്ടാം ഘട്ടത്തിന് ഞായറാഴ്ച തുടക്കമാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സംസ്ഥാനത്തെ മയക്കുമരുന്ന് വ്യാപനത്തിനെതിരെ സർക്കാർ ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ...

കേരളത്തിൽ വിശാല സംസ്ഥാന സമിതി യോ​ഗത്തിൽ നേതൃമാറ്റം അജണ്ടയാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് പാർട്ടി കേന്ദ്ര നേതാക്കൾ

0
ഡൽഹി: കേരളത്തിൽ വിശാല സംസ്ഥാന സമിതി യോ​ഗത്തിൽ നേതൃമാറ്റം അജണ്ടയാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന്...