Monday, May 12, 2025 2:28 pm

അയല്‍വാസിയെ കൊലപ്പെടുത്തിയ 12 കാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

വിസ്കോന്‍സിന്‍: അയല്‍വാസിയുടെ കൈവശമുള്ള തോക്കുകള്‍ സ്വന്തമാക്കാനായി 12കാരന്‍ ചെയ്ത ക്രൂരത പുറത്തായത് പിസയുടെ ബില്ലിലൂടെ. വിസ്കോന്‍സിനിലാണ് പിസ ബില്ല് 12കാരന്‍റെ അറസ്റ്റിലേക്ക് വഴി തെളിച്ചത്. 34 കാരനായ അയല്‍വാസിയെ അയാളുടെ വീട്ടില്‍ വച്ചാണ് 12കാരന്‍ കൊലപ്പെടുത്തിയത്. ഇരുവരും വീഡിയോ ഗെയിമുകള്‍ ഒന്നിച്ച് കളിച്ചിരുന്ന ആളുകളായിരുന്നു. മാര്‍ച്ച് 15നാണ് കൊലപാതകം നടക്കുന്നത്. ബ്രാന്‍ഡന്‍ ഫെല്‍ടണ്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.

രക്തത്തില്‍ കുളിച്ച നിലയിലാണ് ബ്രാന്‍ഡനെ പോലീസ് കണ്ടെത്തുന്നത്. വെടിയുണ്ട തലയിലേറ്റാണ് ബ്രാന്‍ഡന്‍ കൊല്ലപ്പെട്ടതെന്നും ഒറ്റ ബുള്ളറ്റാണ് ഇയാളുടെ തല തുളച്ച് കടന്നതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിശദമായിരുന്നു. ബ്രാന്‍ഡനില്‍ നിന്ന് വിവരമൊന്നും ലഭിക്കാതെ വന്നതിനേ തുടര്‍ന്ന് ഇയാളുടെ വീട്ടിലെത്തിയ ബന്ധുവാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. അലമാരിയിലെ ബില്ലുകള്‍ സൂക്ഷിക്കുന്ന വലിപ്പില്‍ പിസയുടെ ഓര്‍ഡര്‍ സ്ലിപ്പ് കിടന്നിരുന്നു. പോലീസ് നടത്തിയ പരിശോധനയിലാണ് പിസ ഡെലിവറി ചെയ്ത ബില്ല് കണ്ടെത്തിയത്.

കൊല്ലപ്പെട്ടയാളുടെ പേരില്‍ തന്നെയായിരുന്നു പിസ ഓര്‍ഡര്‍ ചെയ്തിരുന്നത്. എന്നാല്‍ ഡെലവറി ആവശ്യത്തിനായി നല്‍കിയ മൊബൈല്‍ ഫോണ്‍ കൊല്ലപ്പെട്ടയാളുടേതായിരുന്നില്ല. ഇത് ശ്രദ്ധയില്‍പ്പെട്ട് പോലീസ് പിസ ഡെലിവറി ചെയ്യാനാണെന്ന പേരില്‍ ആ നമ്പറില്‍ വിളിക്കുകയും ബ്രാന്‍ഡെനെ തിരക്കുകുയും ചെയ്തു. കൌമാരക്കാരന്‍റെ ശബ്ദം തോന്നുന്ന ഒരാളാണ് ഫോണ്‍ എടുത്തത്. എന്നാല്‍ ബ്രാന്‍ഡനെ പരിചയമില്ലെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. അയല്‍വാസികളെ ചോദ്യം ചെയ്തതില്‍ 12 കാരന്‍റെ മൊഴിയിലുണ്ടായ മാറ്റവും പോലീസ് ശ്രദ്ധിച്ചിരുന്നു.

ഫോണ്‍ നമ്പര്‍ 12കാരന്‍റേതാണെന്ന് പോലീസ് അതിനോടകം കണ്ടെത്തിയിരുന്നു. നിരവധി തവണ കുട്ടി മൊഴിമാറ്റുകയും ചെയ്തതോടെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഇതിലാണ് കൊലപാതകം തെളിഞ്ഞത്. ബ്രാന്‍ഡനോട് 12കാനും സുഹൃത്തുക്കളും തോക്ക് വിലക്ക് ചോദിച്ചിരുന്നു. എന്നാല്‍ ഇത് അയാള്‍ സമ്മതിച്ചിരുന്നില്ല. ഇതോടെയാണ് 12കാരനും സുഹൃത്തുക്കളും ഇയാളെ വകവകുത്തിയത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ന് 4 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ പരക്കെ മഴക്ക് സാധ്യത. ഇന്ന് 4 ജില്ലകളിൽ കേന്ദ്ര...

ഐഎൻഎസ് വിക്രാന്തിന്റെ യഥാർത്ഥ ലൊക്കേഷൻ തേടിയ കേസിൽ ഒരാൾ അറസ്റ്റിൽ

0
കൊച്ചി: നാവി​കസേന ആസ്ഥാനത്ത് വിളിച്ചു ഐഎൻഎസ് വിക്രാന്തിന്റെ യഥാർത്ഥ ലൊക്കേഷൻ തേടിയ...

അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കും ആ​ശ​ങ്ക​ക്കും അ​വ​സാ​നം ; വി​ഴി​ഞ്ഞം മു​ക​ളി​ൽ പ​റ​ന്ന​ത് ഡ്രോ​ണ​ല്ല, ചെ​റു​വി​മാ​നം

0
വി​ഴി​ഞ്ഞം: അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​ന് മു​ക​ളി​ൽ കൂ​ടി പ​റ​ന്ന​ത് അ​ജ്ഞാ​ത ഡ്രോ​ണ​ല്ല, ചെ​റു​വി​മാ​നം....

വടക്കൻ പറവൂരിൽ വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു ഒരാൾക്ക് പരുക്ക്

0
എറണാകുളം: എറണാകുളം വടക്കൻ പറവൂരിൽ വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു ഒരാൾക്ക്...