അയല്‍വാസിയെ കൊലപ്പെടുത്തിയ 12 കാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

വിസ്കോന്‍സിന്‍: അയല്‍വാസിയുടെ കൈവശമുള്ള തോക്കുകള്‍ സ്വന്തമാക്കാനായി 12കാരന്‍ ചെയ്ത ക്രൂരത പുറത്തായത് പിസയുടെ ബില്ലിലൂടെ. വിസ്കോന്‍സിനിലാണ് പിസ ബില്ല് 12കാരന്‍റെ അറസ്റ്റിലേക്ക് വഴി തെളിച്ചത്. 34 കാരനായ അയല്‍വാസിയെ അയാളുടെ വീട്ടില്‍ വച്ചാണ് 12കാരന്‍ കൊലപ്പെടുത്തിയത്. ഇരുവരും വീഡിയോ ഗെയിമുകള്‍ ഒന്നിച്ച് കളിച്ചിരുന്ന ആളുകളായിരുന്നു. മാര്‍ച്ച് 15നാണ് കൊലപാതകം നടക്കുന്നത്. ബ്രാന്‍ഡന്‍ ഫെല്‍ടണ്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.

രക്തത്തില്‍ കുളിച്ച നിലയിലാണ് ബ്രാന്‍ഡനെ പോലീസ് കണ്ടെത്തുന്നത്. വെടിയുണ്ട തലയിലേറ്റാണ് ബ്രാന്‍ഡന്‍ കൊല്ലപ്പെട്ടതെന്നും ഒറ്റ ബുള്ളറ്റാണ് ഇയാളുടെ തല തുളച്ച് കടന്നതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിശദമായിരുന്നു. ബ്രാന്‍ഡനില്‍ നിന്ന് വിവരമൊന്നും ലഭിക്കാതെ വന്നതിനേ തുടര്‍ന്ന് ഇയാളുടെ വീട്ടിലെത്തിയ ബന്ധുവാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. അലമാരിയിലെ ബില്ലുകള്‍ സൂക്ഷിക്കുന്ന വലിപ്പില്‍ പിസയുടെ ഓര്‍ഡര്‍ സ്ലിപ്പ് കിടന്നിരുന്നു. പോലീസ് നടത്തിയ പരിശോധനയിലാണ് പിസ ഡെലിവറി ചെയ്ത ബില്ല് കണ്ടെത്തിയത്.

കൊല്ലപ്പെട്ടയാളുടെ പേരില്‍ തന്നെയായിരുന്നു പിസ ഓര്‍ഡര്‍ ചെയ്തിരുന്നത്. എന്നാല്‍ ഡെലവറി ആവശ്യത്തിനായി നല്‍കിയ മൊബൈല്‍ ഫോണ്‍ കൊല്ലപ്പെട്ടയാളുടേതായിരുന്നില്ല. ഇത് ശ്രദ്ധയില്‍പ്പെട്ട് പോലീസ് പിസ ഡെലിവറി ചെയ്യാനാണെന്ന പേരില്‍ ആ നമ്പറില്‍ വിളിക്കുകയും ബ്രാന്‍ഡെനെ തിരക്കുകുയും ചെയ്തു. കൌമാരക്കാരന്‍റെ ശബ്ദം തോന്നുന്ന ഒരാളാണ് ഫോണ്‍ എടുത്തത്. എന്നാല്‍ ബ്രാന്‍ഡനെ പരിചയമില്ലെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. അയല്‍വാസികളെ ചോദ്യം ചെയ്തതില്‍ 12 കാരന്‍റെ മൊഴിയിലുണ്ടായ മാറ്റവും പോലീസ് ശ്രദ്ധിച്ചിരുന്നു.

ഫോണ്‍ നമ്പര്‍ 12കാരന്‍റേതാണെന്ന് പോലീസ് അതിനോടകം കണ്ടെത്തിയിരുന്നു. നിരവധി തവണ കുട്ടി മൊഴിമാറ്റുകയും ചെയ്തതോടെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഇതിലാണ് കൊലപാതകം തെളിഞ്ഞത്. ബ്രാന്‍ഡനോട് 12കാനും സുഹൃത്തുക്കളും തോക്ക് വിലക്ക് ചോദിച്ചിരുന്നു. എന്നാല്‍ ഇത് അയാള്‍ സമ്മതിച്ചിരുന്നില്ല. ഇതോടെയാണ് 12കാരനും സുഹൃത്തുക്കളും ഇയാളെ വകവകുത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേന്തിയിൽ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം ; കോണ്‍ഗ്രസ് ജില്ലാ നേതാവ് കസ്റ്റഡിയിൽ

0
തിരുവനന്തപുരം: ചേന്തിയിൽ മുഖ്യമന്ത്രി വി ഡി സതീശന്‍റെ വാഹനം തടഞ്ഞു നിർത്തിയ...

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...