രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16 കാരി കുഴൽക്കിണറിൽ വീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ജില്ലയില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. 20 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലാണ് ചുട്കി ശര്‍മ്മ എന്ന പെണ്‍കുട്ടി വീണത്. സംഭവത്തെ തുടര്‍ന്ന് ദുരന്ത നിവാരണ സംഘങ്ങള്‍ ഉള്‍പ്പെട്ട വിപുലമായ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്. കാണ്‍പൂര്‍ നഗരത്തില്‍ നിന്ന് ഏകദേശം 35 കിലോമീറ്റര്‍ അകലെ മഹാരാജ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പൂര്‍വാമിര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. തന്റെ വീടിന്റെ മുറ്റത്തുണ്ടായിരുന്ന ഉപയോഗശൂന്യമായ കുഴല്‍ക്കിണറില്‍ ചുട്കി ശര്‍മ്മ എന്ന പെണ്‍കുട്ടി വീണെന്ന് ചെനാബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

പെണ്‍കുട്ടി ഏകദേശം 20 അടി താഴ്ചയിലേക്കാണ് വീണതെന്ന് പൊലീസ് കമ്മീഷണര്‍ രഘുബീര്‍ ലാല്‍ സ്ഥിരീകരിച്ചു. ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആര്‍എഫ്), അഗ്‌നിശമന സേന എന്നിവയുള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തകരെ ഉടന്‍ അയച്ചതായും പെണ്‍കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ വേണ്ട ശ്രമങ്ങള്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.പെണ്‍കുട്ടിയുടെ അടുത്തേക്കെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ എക്സ്‌കവേറ്റര്‍ ഉപയോഗിച്ച് സമാന്തരമായി ഒരു കുഴി കുഴിച്ചു.

പുറത്തെടുത്ത ശേഷം ചുട്കിയെ സര്‍സൗള്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി, അവിടെ വച്ച് കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.മൂന്ന് വര്‍ഷം മുമ്പാണ് വീടിന്റെ മുറ്റത്ത് കുഴല്‍ക്കിണര്‍ കുഴിച്ചത്. എന്നാല്‍ പണി പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഉപേക്ഷിച്ചുവെന്നും പിന്നീട് മറ്റൊരു സ്ഥലത്ത് രണ്ടാമത്തെ കുഴല്‍ക്കിണര്‍ കുഴിച്ചുവെന്നും കുടുംബം പൊലീസിനോട് പറഞ്ഞു. കുഴല്‍ക്കിണര്‍ കുഴിച്ചിരുന്ന നിലം മണ്ണിട്ട് മൂടിയിരുന്നെങ്കിലും ദുര്‍ബലമായിരിക്കാമെന്നാണ് കുടുംബം സംശയിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...

ഓണാഘോഷച്ചെലവ് ചുരുക്കി മാതൃകയായി പ്രവാസികൾ; സ്വരൂപിച്ച മൂന്ന് ലക്ഷം രൂപ രാജേഷിന്റെ കുടുംബത്തിന് കൈമാറി

0
കൊച്ചി: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം; ചേന്തി അനിൽ അടക്കമുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞതിൽ കേസ്. ഡിസിസി...