കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം പരിശോധിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്ത നേതാക്കളുടെ പരസ്യ പ്രസ്താവന മുശാവറ ഗൗരവമായി ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒപ്പം സമസ്തയുടെയും പോഷകഘടകങ്ങളുടെയും നേതാക്കള്‍ പരസ്യപ്രസ്താവകളും പ്രതികരണങ്ങളും ഒഴിവാക്കാനുള്ള നിര്‍ദേശവും അദ്ദേഹം നല്‍കിയിട്ടുണ്ട്.
സമസ്തയുടെ നിലപാടുകളും തീരുമാനങ്ങളും മുശാവറ യോഗം ചേര്‍ന്ന് തീരുമാനിച്ച് വിശദീകരിക്കുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ഇത്തരം പ്രസ്താവനകള്‍ സമസ്തയുടെ ഔദ്യോഗിക നയമോ നിലപാടോ അല്ലെന്നും അതില്‍ ആരും വഞ്ചിതരാകരുതെന്നും അദ്ദേഹം പറഞ്ഞു. സമസ്തയുടെ നിലപാടുകളും തീരുമാനങ്ങളും ഉത്തരവാദപ്പെട്ടവര്‍ വിശദീകരിക്കുമെന്നും തങ്ങള്‍ വ്യക്തമാക്കി.






























