കടുത്ത വയറുവേദന, സംശയം തോന്നി പരിശോധിച്ചപ്പോള്‍ ഗര്‍ഭിണി ; 12 വയസുകാരിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ബന്ധുവിന്‍റെ ലൈംഗിക പീഡനത്തിന് ഇരയായ പന്ത്രണ്ടു വയസുകാരി ഗർഭിണിയായി. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലെ ഗ്രാമത്തിലാണ് സംഭവം. ബന്ധുവായ ഇരുപത്തിയൊന്നുകാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കടുത്ത വയറു വേദനയെ തുടർന്നാണ് പന്ത്രണ്ടു വയസുകാരിയെ കഴിഞ്ഞ ദിവസം വൈകീട്ട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസഹനീയമായ വേദന തുടർന്നതോടെ ഡോക്ടർമാർക്ക് സംശയമായി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്.

കുട്ടിയെ കൗൺസലിംഗിന് വിധേയയാക്കിയപ്പോഴാണ് ബന്ധുവായ ഇരുപത്തിയൊന്നുകാരൻ തുടർച്ചയായി പീഡിപ്പിച്ച കാര്യം കുട്ടി പറഞ്ഞത്. ഇതോടെ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒരേ കോളനിയിൽ അടുത്തടുത്ത വീടുകളിലാണ് പീഡനത്തിന് ഇരയായ പെൺകുട്ടിയും പ്രതിയായ യുവാവും താമസിക്കുന്നത്. പെൺകുട്ടിയുടെ വീട്ടിലാണ് മിക്ക ദിവസവും യുവാവ് ഉറങ്ങിയിരുന്നതും പെൺകുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകനാണ് പ്രതി. ദളിത് വിഭാഗത്തിൽപ്പെട്ട പെൺകുട്ടി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെടുമ്പാശ്ശേരിയില്‍ ഹോട്ടലില്‍ വന്‍ തീപിടുത്തം

0
കൊച്ചി: നെടുമ്പാശ്ശേരിയില്‍ ഹോട്ടലില്‍ വന്‍ തീപിടുത്തം. അത്താണിയിലെ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിലാണ്...

ഓപ്പറേഷൻ തൂഫാൻ ; ഓണക്കാലത്ത് ശക്തമായ പരിശോധന : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ഓണക്കാലത്ത് ശക്തമായ പരിശോധന നടത്തുമെന്ന് ആഭ്യന്തരമന്ത്രി...

‘സാമ്പത്തികവും വ്യക്തിപരവുമായ പ്രശ്‌നങ്ങൾ’ ; ഷെഹ്‌സാദ് പൂനെവാല വീണ്ടും ബിജെപിയിൽനിന്ന് രാജിവെച്ചു

0
ന്യൂഡൽഹി : ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനെവാല ബിജെപിയിൽനിന്ന് വീണ്ടും...

വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി വിൽപന ; പ്രതിയെ പിടികൂടി പോലീസ്

0
കൽപറ്റ : വയനാട്ടിലെ മുട്ടിൽ, പാറക്കൽ ഭാഗങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർഥികളെയും യുവാക്കളെയും...