പത്തനംതിട്ട : തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴി ബുധനാഴ്ച 14 വിമാനങ്ങളിലായി പത്തനംതിട്ട ജില്ലക്കാരായ 128 പ്രവാസികള്‍കൂടി എത്തി. ഇവരില്‍ 12 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും രണ്ടു ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 116 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.
രണ്ടു സ്പെഷല്‍ ട്രെയിനുകളിലായി ജില്ലക്കാരായ ആറു പേര്‍കൂടി എത്തി
ഇതര സംസ്ഥാനങ്ങളില്‍നിന്ന് നിസാമുദീന്‍-എറണാകുളം, മുംബൈ- തിരുവനന്തപുരം സ്പെഷല്‍ ട്രെയിനുകളായി ബുധനാഴ്ച പത്തനംതിട്ട ജില്ലക്കാരായ ആറു പേര്‍കൂടി എത്തി. നിസാമുദീന്‍- എറണാകുളം സ്പെഷല്‍ ട്രെയിനില്‍ പത്തനംതിട്ട ജില്ലക്കാരായ അഞ്ചു പേരാണെത്തിയത്. ഇവര്‍ അഞ്ചു പേരും വീടുകളില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. മുംബൈ-തിരുവനന്തപുരം സ്പെഷല്‍ ട്രെയിനില്‍ ജില്ലയില്‍ നിന്നുള്ള ഒരാളെത്തി. ഇയാളെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി.