ബത്തേരിയില്‍ വീട് കുത്തിത്തുറന്ന് മോഷണം ; നഷ്ടമായത് 14.84 ലക്ഷം രൂപ

For full experience, Download our mobile application:
Get it on Google Play

സുല്‍ത്താന്‍ബത്തേരി: സുൽത്താൻബത്തേരി നഗരത്തില്‍ വീട് കുത്തിതുറന്ന് മോഷണം. മൈസൂരു റോഡിലുള്ള സി.എം. ഫിഷറീസ് എന്ന സ്ഥാപനത്തിന്റെ ഉടമയായ മലപ്പുറം സ്വദേശി കൂരിമണ്ണില്‍പുളിക്കാമത്ത് അബ്ദുള്‍ അസീസിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് മോഷണം നടന്നത്. ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന 15 ലക്ഷത്തോളം രൂപ മോഷണം പോയി. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. സുല്‍ത്താന്‍ബത്തേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൈസൂര്‍ റോഡില്‍ ഗീതാഞ്ജലി പമ്പിനെതിര്‍വശത്തെ വീട്ടിൽ പുലർച്ചെ നാലിന് ശേഷമാണ് മോഷണം നടന്നതെന്ന് പറയുന്നു. കഴിഞ്ഞ ആറ് ദിവസം മീൻവിറ്റ വകയിൽ ലഭിച്ച 14,84000 രൂപയാണ് നഷ്ടമായത്.

വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ച മോഷ്ടാവ് കിടപ്പുമുറിയിലെ ഇരുമ്പ് മേശയിലെ ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന തുകയാണ് അപഹരിച്ചത്. പുലര്‍ച്ചെ ഇവിടെ താമസിച്ചിരുന്ന ജീവനക്കാര്‍ മാർക്കറ്റിൽ പോയ സമയത്താണ് മോഷണം നടന്നത്. ജീവനക്കാരന്‍ വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ വാതില്‍ തുറന്ന് കിടക്കുന്ന നിലയില്‍ കണ്ടത്. പിന്നീട് പരിശോധിച്ചപ്പോഴാണ് മോഷണം നടന്നവിവരം അറിഞ്ഞത്. ഉടന്‍ സുല്‍ത്താന്‍ബത്തേരി പോലീസില്‍ വിവരം അറിയിച്ചു. സംഭവത്തില്‍ അബ്ദുൽ അസീസിന്റെ മകന്റെ പരാതി പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...