തിരുവനന്തപുരം : കളിക്കാന്‍ പോയതിന്റെ പേരില്‍ 14 വയസുകാരനെ പിതാവ് ക്രൂരമായി മര്‍ദ്ദിച്ചു. ആര്‍മി ഉദ്യോഗസ്ഥനായ പിതാവിനെതിരെ പോലീസ് കേസെടുത്തു. പാങ്ങോട് മിലിട്ടറി ക്യാംമ്ബിലെ ഹവില്‍ദാര്‍ ബി.ഡി. പ്രസാദിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി പൂജപ്പുര പോലീസ് കേസെടുത്തത്. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നല്കിയ പരാതിയിലാണ് നടപടി. മര്‍ദ്ദനത്തില്‍ കുട്ടിയുടെ കൈക്ക് പൊട്ടലുണ്ട്.
ദേഹത്ത് അടികൊണ്ട പാടുകളുമുണ്ട്. ആര്‍മി ക്വാട്ടേഴ്സിലെ കുട്ടികളുടെ പാര്‍ക്കില്‍ കളിക്കാന്‍ പോയതിന്റെ പേരിലായിരുന്നു മര്‍ദ്ദനമെന്നാണ് കുട്ടി നല്കിയ മൊഴി. മര്‍ദ്ദനം കൊണ്ട് വീട് വിട്ടിറങ്ങിയ കുട്ടി തമ്ബാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി. കുട്ടിയെ സംശായദപദമായ സാഹചര്യത്തില്‍ കണ്ട റെയില്‍വേ പോലീസ് കാര്യം തിരക്കിയപ്പോഴാണ് മര്‍ദ്ദനവിവരം പുറത്തുവരുന്നത്. തുടര്‍ന്ന് റെയില്‍വേ പോലീസ് ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നെ കുട്ടിയെ ചികിത്സക്കായി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.