ഭോപ്പാൽ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ റാലിയിൽ പങ്കെടുത്ത് മടങ്ങിയ പ്രവർത്തകരുടെ ബസ് അപകടത്തിൽ പെട്ട് 14 മരണം. അപകടത്തിൽ 60 പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഇന്നലെ രാത്രി ഒമ്പതോടെയാണ് സംഭവം. മധ്യപ്രദേശിലെ മർക്കദ വില്ലേജിനടുത്ത് സിദ്ധിയിലാണ് അപകടമുണ്ടാണ്.
സിമന്റ് കയറ്റി വന്നിരുന്ന ലോറി വഴിയരികിൽ നിർത്തിയിട്ട മൂന്നു ബസ്സുകളിൽ വന്നിടിക്കുകയായിരുന്നു. അമിത് ഷാ പങ്കെടുത്ത സത്ന സിറ്റിയിലെ ശബരി മാതാ ജയന്തിയിൽ പങ്കെടുത്ത് മടങ്ങുന്നവരായിരുന്നു ബസ്സിലുണ്ടായിരുന്നത്. ഇവർ ബസ് നിർത്തിയിട്ട് ഭക്ഷണം കഴിക്കാനായി തയ്യാറെടുക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ബസ് കുഴിയിലേക്ക് മറിയുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ 14 പേർ മരിച്ചു. 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണെന്ന് അഡീഷ്ണൽ ചീഫ് സെക്രട്ടറി ഡോ രാജേഷ് രാജോറ പറഞ്ഞു.