ഓട്ടത്തിനിടെ 14കാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ : ഒട്ടത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് 14 വയസുകാരന്‍ മരിച്ചു.ഉത്തര്‍പ്രദേശിലെ അലിഗഢ് സ്വദേശിയായ മോഹിത് ചൗധരി ആണ് മരിച്ചത്. സ്‌കൂളില്‍ കായികമേളയ്ക്കായുള്ള പരിശീലത്തിനിടെ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. വെള്ളിയാഴ്ച സിരൗലി ഗ്രാമത്തിലെ സ്‌കൂള്‍ മൈതാനത്ത് പരിശീലിക്കുന്നതിനിടെയാണ് സംഭവം.സുഹൃത്തുക്കളോടൊപ്പം മൈതാനത്ത് രണ്ട് റൗണ്ട് ഓടിയതിന് പിന്നാലെ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡിസംബര്‍ 7 ന് നടക്കുന്ന സ്‌കൂള്‍ കായിക മേളയ്ക്കായുളള പരിശീലനത്തിലായിരുന്നു മോഹിത്. കഴിഞ്ഞ ഓഗസ്റ്റില്‍ വാഹനാപകടത്തില്‍ മോഹിതിന്റെ അച്ഛന്‍ മരിച്ചിരുന്നു. അലിഗഢില്‍ മാത്രം കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് പേരാണ് ഹൃദയാഘാതം മൂലം മരിച്ചത്. ഓട്ടമത്സരത്തില്‍ പങ്കെടുക്കവേ ലോധി നഗറില്‍ എട്ട് വയസുകാരിയും ലഖ്നൗവില്‍ 9കാരിയും അടുത്തിടെ ഹൃദയാഘാതം മൂലം മരിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആകൃതി ചൗധരി എന്ന വിദ്യാര്‍ഥിനിക്കെതിരെ എൻ‌എസ്‌എ ചുമത്തിയ നടപടി ഏകപക്ഷീയവും അവ്യക്തവുമാണെന്ന് അലഹബാദ് ഹൈക്കോടതി

0
അലഹാബാദ്: നോയിഡയിലെ തൊഴിലാളി പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആകൃതി ചൗധരി(25) എന്ന...

രമേശ് ചെന്നിത്തല പങ്കെടുത്ത യോഗത്തിൽ നിന്നും ക്രിമിനൽ കേസിലെ പ്രതിയായ ഡിസിസി ജനറൽ സെക്രട്ടറിയെ...

0
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത യോഗത്തിൽ നിന്നും ക്രിമിനൽ...

അഷ്ടമി രോഹിണിക്ക് ഗുരുവായൂർ ഒരുങ്ങുന്നു ; ദർശനത്തിന് നിയന്ത്രണം

0
ഗുരുവായൂർ: അഷ്ടമി രോഹിണി ആഘോഷത്തിന് ഗുരുവായൂർ ക്ഷേത്രം ഒരുങ്ങി. സെപ്റ്റംബർ...

തിരുവനന്തപുരത്ത് വിദ്യാർഥിനിയെ ക്രൂരമായി പീഡിപ്പിച്ചതായി പരാതി

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാർഥിനിയെ ക്രൂരമായി പീഡിപ്പിച്ചതായി പരാതി. മലയിൻകീഴ് സ്വദേശിനിയെയാണ് പീഡിപ്പിച്ച്...