വള്ളികുന്നം : പതിനാലുവയസ്സുള്ള പെൺകുട്ടിയെ വീട്ടിൽച്ചെന്നും പിന്നാലെനടന്നും ശല്യംചെയ്തകേസിൽ പോക്സോ നിയപ്രകാരം യുവാവ് അറസ്റ്റിൽ. വള്ളികുന്നം വാളച്ചാൽ ശംഭുനിവാസിൽ ശംഭു(22)വിനെയാണു വള്ളികുന്നം പോലീസ് അറസ്റ്റ് ചെയ്തത്.
കൊലപാതകക്കേസിൽ പ്രതിയായ ഇയാൾ നാളുകളായി ഒൻപതാം ക്ലാസുകാരിയായ പെൺകുട്ടിയെ പിറകെ നടന്ന് ശല്യം ചെയ്തിരുന്നു.
ഇതേത്തുടർന്ന് പെൺകുട്ടിയുടെ അച്ഛൻ ശംഭുവിന്റെ വീട്ടിലെത്തി താക്കീതുചെയ്തെങ്കിലും ഇയാൾ പെൺകുട്ടിയെ ശല്യം ചെയ്യുന്നതു തുടർന്നു. തുടർന്നാണ് പെൺകുട്ടിയുടെ അച്ഛൻ വള്ളികുന്നം പോലീസിൽ പരാതി നൽകിയത്.
കരുനാഗപ്പള്ളി സ്റ്റേഷൻ പരിധിയിൽ പാവുമ്പയിൽ രണ്ടുവർഷം മുൻപുനടന്ന കൊലക്കേസിലെ പ്രതിയാണ് ഇയാളെന്ന് വള്ളികുന്നം പോലീസ് ഇൻസ്പെക്ടർ എം.എം. ഇഗ്നേഷ്യസ് പറഞ്ഞു.