മലപ്പുറം (വളാഞ്ചേരി): ആളൊഴിഞ്ഞ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ പതിനാലുകാരിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം വളാഞ്ചേരിക്ക് സമീപം ഇരുമ്പിളിയം മങ്കേരിയിലാണ് സംഭവം. ഇരുമ്പിളിയം ഗവ.ഹയര്‍ സെക്കന്‍ഡറി സ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ദേവികയാണ് മരിച്ചത്. ബാലകൃഷ്ണന് -ഷീബ ദമ്പതികളുടെ മകളാണ്. തിങ്കളാഴ്ച വൈകിട്ട് കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ ആളൊഴിഞ്ഞ പറമ്പില്‍ ആറു മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ആളൊഴിഞ്ഞ പറമ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ പതിനാലുകാരിയുടെ മൃതദേഹം
RECENT NEWS
Advertisment