ലോകത്ത് കൊവിഡ് രോഗികള്‍ 63.61 ലക്ഷം ; മരണം 3.77 ലക്ഷം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 63.61 ലക്ഷമായി. ഇതുവരെ 3.77 ലക്ഷം ആളുകള്‍ക്കാണ് കൊവിഡില്‍ ജീവന്‍ നഷ്ടമായത്. അമേരിക്കയില്‍ ഇന്നലെ 726 പേര്‍ മരിക്കുകയും 22,254 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു.1.06 ലക്ഷം പേര്‍ മരിച്ച അമേരിക്കയില്‍ 18.59 ലക്ഷം ആളുകള്‍ക്കാണ് രോഗമുണ്ടെന്ന് കണ്ടെത്തിയത്. ഇതില്‍ 6.15 ലക്ഷം പേരുടെ അസുഖം ഭേദമായി. നിലവില്‍ 11.37 ലക്ഷം പേരാണ് ചികിത്സയിലുളളത്. ലോകത്ത് ഇന്നലെ ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് ബ്രസീലിലാണ്. 732 പേര്‍ ഇന്നലെ മാത്രം മരിച്ചതോടെ ബ്രസീലിലെ മരണനിരക്ക് 30,000 കടന്നു. 14,169 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതര്‍ 5.29 ലക്ഷം. സ്‌പെയിന്‍, ചൈന എന്നി രാജ്യങ്ങളില്‍ ഇന്നലെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ 200, റഷ്യയില്‍ 162, യുകെയില്‍ 111, പെറുവില്‍ 128, മെക്‌സിക്കോയില്‍ 151, ഇറ്റലിയില്‍ 60, ഫ്രാന്‍സില്‍ 31, ഇറാനില്‍ 81 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ കൊവിഡ് മരണം.

ഗള്‍ഫ് രാജ്യങ്ങളില്‍ സൗദി അറേബ്യയില്‍ ഇന്നലെ 22 പേര്‍ മരിക്കുകയും 1,881 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ സൗദിയിലെ ആകെ മരണം 525 ആയി. രോഗബാധിതര്‍ 87,142. ഇതില്‍ 64,306 പേരുടെയും അസുഖം ഭേദമായി. ഖത്തറില്‍ ഇന്നലെ രണ്ടുപേരാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. 58,433 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ഖത്തറില്‍ ഇതുവരെ 40 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

യുഎഇയില്‍ ഇന്നലെ രണ്ട് മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണം 266 ആയി ഉയര്‍ന്നു. രോഗികളുടെ എണ്ണം 35,192. കുവൈത്തില്‍ എട്ടുപേര്‍ മരിക്കുകയും 719 പേര്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ആകെ മരണം 220, രോഗികളുടെ എണ്ണം 27,762. ഒമാനില്‍ ഒരാള്‍ മാത്രമാണ് ഇന്നലെ മരിച്ചത്. 12,223 രോഗികളുളള ഒമാനില്‍ ആകെ 50 പേരാണ് ഇതുവരെ മരിച്ചത്. അതേസമയം ബഹ്‌റൈനില്‍ ഇന്നലെ കൊവിഡ് മരണമൊന്നും രേഖപ്പെടുത്തിയിട്ടില്ല. 19 പേര്‍ക്ക് കൊവിഡില്‍ ജീവന്‍ നഷ്ടമായ ഇവിടെ 11,871 പേര്‍ക്കാണ് രോഗം ബാധിച്ചതായി കണ്ടെത്തിയത്. രോഗം ഭേദമായവരൊഴിച്ച്‌ നിലവില്‍ 4,782 പേര്‍ മാത്രമാണ് ചികിത്സയിലുളളത്.

ലോകത്ത് രോഗികളുടെ എണ്ണത്തില്‍ ഏഴാമതുളള ഇന്ത്യയില്‍ ഇന്നലെ 200 പേരാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. 7,761 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ആകെ രോഗബാധിതര്‍ 1.98 ലക്ഷമായി, മരണം 5,608. രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലാണ് കൂടുതല്‍ കൊവിഡ് ബാധിതരുളളത്. മഹാരാഷ്ട്രയില്‍ മാത്രം 70,000ത്തിലേറെ പേര്‍ക്ക് കൊവിഡ് ബാധിക്കുകയും 2,362 പേര്‍ ഇതുവരെ മരിക്കുകയും ചെയ്തു. ഇതില്‍ മുംബൈയിലാണ് 40,000ത്തിലേറെ രോഗികളുളളത്. ഡല്‍ഹിയില്‍ ആകെ രോഗികളുടെ എണ്ണം 20,834 ആയി ഉയര്‍ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...