തെരുവുനായ ആക്രമണത്തിന് ഇരയായവർക്ക് 15.68 ലക്ഷം നഷ്ടപരിഹാരം ; തുക നൽകുന്നത് 34 പേർക്ക്

For full experience, Download our mobile application:
Get it on Google Play

കൊല്ലം: തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയായവർക്ക് 15.68 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവായി. ഇതുസംബന്ധിച്ച പരാതികൾ പരിഹരിക്കുന്ന ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ 42-ാമത്തെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനമാണ് നഷ്ടപരിഹാരം നൽകേണ്ടത്. 34 പേർക്കുള്ള തുകയാണ് ഇപ്പോൾ അനുവദിച്ചത്. 2016 മുതൽ 2019 വരെയുള്ള കാലത്തെ അപേക്ഷകരിൽനിന്നാണ് ഇത്രയുംപേർക്ക് തുക നൽകുന്നത്. തെരുവുനായശല്യത്തിന് ഇരയായവർക്കു നൽകേണ്ട നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമെടുക്കാൻ 2018-ലാണ് ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയെ സുപ്രീംകോടതി നിയോഗിച്ചത്.

കമ്മിറ്റി നിശ്ചയിക്കുന്ന നഷ്ടപരിഹാരം കൃത്യമായി നൽകിയില്ലെങ്കിൽ ബന്ധപ്പെട്ട അധികാരികൾ കോടതിയലക്ഷ്യ നടപടികളും ശിക്ഷയും നേരിടേണ്ടിവരുമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. നഷ്ടപരിഹാരത്തുക അപേക്ഷിച്ച തീയതിമുതൽ നൽകുന്നതുവരെ ഒൻപതുശതമാനം പലിശസഹിതം കൊടുക്കണം. 2016-ലും 2017-ലും അപേക്ഷ നൽകിയവരാണ് ബഹുഭൂരിപക്ഷവും. ഉത്തരവ് കൈപ്പറ്റി 15 ദിവസത്തിനകം തുക വിതരണംചെയ്ത് റിപ്പോർട്ട് നൽകണമെന്നാണ് സർക്കാർ നിർദേശിച്ചിരിക്കുന്നത്.കൂത്തുപറമ്പ് നഗരസഭയിൽനിന്നുള്ള അപേക്ഷകയ്ക്കാണ് ഏറ്റവുമുയർന്ന നഷ്ടപരിഹാരത്തുക-1,26,568 രൂപ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...