പത്തനംതിട്ട : സംസ്ഥാന ബജറ്റില്‍ ( 2021 – 22) ഉള്‍പ്പെടുത്തി 20 ശതമാനം തുക അനുവദിച്ചിരുന്ന തിരുവല്ല താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിക്ക് 15 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ.മാത്യു ടി തോമസ് എംഎല്‍എ അറിയിച്ചു.
അഞ്ചു നിലകളിലായി നിര്‍മിക്കുന്ന ഒപി ബ്ലോക്കില്‍ ജനറല്‍, സര്‍ജിക്കല്‍, പീഡിയാട്രിക്ക്, ഗൈനക്കോളജി, ഇഎന്‍ടി, ഡെന്റല്‍, ഓഫ്താല്‍മോളജി, എന്നീ ഒപികളും ഇസിജി, എക്സ് – റേ, ലാബോറട്ടറികള്‍, സ്‌കാനിംഗ് എന്നീ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള പുതിയ പ്ലാന്‍ അനുസരിച്ചാണ് നിര്‍മാണം തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്. ഫാര്‍മസി, കുട്ടികള്‍ക്കും പ്രായമായവര്‍ക്കുമുള്ള ഏരിയകള്‍, കാന്റീന്‍ തുടങ്ങിയ സൗകര്യങ്ങളും പുതിയ ഒപി കെട്ടിടത്തില്‍ ഉള്‍പ്പെടുത്തുമെന്നും എംഎല്‍എ പറഞ്ഞു.