കൊച്ചി: കൊച്ചി വാട്ടര്‍മെട്രോയ്ക്ക് അധികമായി 15 ബോട്ടുകള്‍ കൂടി. ആദ്യഘട്ടത്തിലെ 23 ബോട്ടുകള്‍ക്ക് പുറമേയാണ് 143കോടിയോളം മുടക്കില്‍ 15 ബോട്ടുകള്‍ കൂടിയെത്തുക. 100 സീറ്റുകളുള്ള ബോട്ടുകള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചു. ആദ്യഘട്ടത്തിലെ 100സീറ്റ് ബോട്ടുകള്‍ ഒരെണ്ണത്തിന് 7.6കോടിക്ക് കൊച്ചിന്‍ ഷിപ്പ്യാര്‍ഡാണ് നിര്‍മ്മിക്കുന്നത്. പുതിയ 15 ബോട്ടുകളുടെ ടെന്‍ഡറും ഷിപ്പ്യാര്‍ഡ് തന്നെ സ്വന്തമാക്കാനാണ് സാദ്ധ്യത. എന്നാല്‍ നിര്‍മ്മാണത്തുക ബോട്ടൊന്നിന് 9.5കോടിയായി ഉയരും.100സീറ്റ് ബോട്ടുകളില്‍ 23ല്‍ 14 എണ്ണം ഷിപ്പ്യാര്‍ഡ് കൈമാറി. രണ്ടെണ്ണം ഈമാസം ലഭിക്കും. ബാക്കിയുള്ള ഏഴെണ്ണം ഒക്ടോബറിനു മുന്നേ നല്‍കും. അതിനിടെ നേരത്തെ പ്രഖ്യാപിച്ചിരുന്ന 50സീറ്റ് ബോട്ടുകള്‍ സംബന്ധിച്ച പദ്ധതി നീളും. ഇത്തരം 15 ബോട്ടുകള്‍ക്ക് ലഭിച്ച ടെന്‍ഡര്‍ തുക ഭീമമായതിനാലാണ് ആലോചനകള്‍ താത്കാലികമായി നിറുത്തിവച്ചത്.38 ടെര്‍മിനലുകള്‍ പൂര്‍ത്തിയാകുമ്പോള്‍ 10-15 മിനിറ്റ് ഇടവിട്ട് സര്‍വീസ് നടത്തുന്നതിന് 78 ബോട്ടുകള്‍ വേണമെന്നാണ് കെ.എം.ആര്‍.എല്ലിന്റെ കണക്ക്. ഇതില്‍ മൂന്നിലൊന്ന് ബോട്ടുകള്‍ പി.പി.പി മാതൃകയില്‍ നിര്‍മ്മിക്കാമെന്നും ഡി.പി.ആറിലുണ്ടായിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.