ലെവൽ ക്രോസ്സുകളിലെ സുരക്ഷ പരിശോധിക്കാൻ റെയിൽവേ തീരുമാനിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: കടലൂർ റെയിൽവെ ലെവൽ ക്രോസിൽ സ്‌കൂൾ വാഹനം അപകടത്തിൽപെട്ട സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ലെവൽ ക്രോസ്സുകളിലെ സുരക്ഷ പരിശോധിക്കാൻ റെയിൽവേ തീരുമാനിച്ചു. രാജ്യവ്യാപകമായി എല്ലാ ലെവൽ ക്രോസിലും സിസിടിവി സ്ഥാപിക്കും. പച്ചലൈറ്റ് കത്തുന്ന ഇന്റർ ലോക്കിങ് സംവിധാനം വേഗത്തിൽ എല്ലായിടത്തും നടപ്പാക്കും. ഇന്റർ ലോക്കിങ് സംവിധാനം ഇല്ലാത്ത ഗേറ്റുകളിലെ വോയ്‌സ് റെക്കോർഡിങ് ദിവസത്തിൽ രണ്ട് തവണ പരിശോധിക്കുമെന്നും റെയിൽവേ അറിയിച്ചു. റെയിൽവേ ഗേറ്റിന് സമീപം സ്പീഡ് ബ്രേക്കറുകളും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കും. ലെവൽ ക്രോസുകൾ ഒഴിവാക്കി പകരം ഓവർ ബ്രിഡ്‌ജും അടിപ്പാതകളും സ്ഥാപിക്കും. സബ്‌വേകൾ നിർമ്മിക്കുന്ന പദ്ധതി വേഗത്തിലാക്കാനും തീരുമാനമുണ്ട്. അപകടസാധ്യതയുള്ള ഗേറ്റുകളുടെ പട്ടിക തയാറാക്കി. ആർപിഎഫ് – ഹോം ഗാർഡുകളെ ഇവിടങ്ങളിൽ നിയോഗിക്കും. രാജ്യവ്യാപകമായി 15 ദിവസത്തെ പരിശോധനയ്ക്കാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് നിർദേശം നൽകിയിരിക്കുന്നത്.

കടലൂർ ചിദംബരത്തിനടുത്തുള്ള സെമ്മങ്കുപ്പം റെയിൽവേ ഗേറ്റിൽ ഇന്നലെ രാവിലെ ഏഴേ മുക്കാലിനാണ് നടുക്കുന്ന അപകടം നടന്നത്. കടലൂർ കൃഷ്ണസ്വാമി മെട്രിക്കുലേഷൻ സ്കൂളിലെ വിദ്യാർത്ഥികളുമായി പോയ വാൻ വിഴുപ്പുറം, മയിലാടുതുറൈ പാസഞ്ചർ ട്രെയിനിന് മുന്നിൽ പെടുകയായിരുന്നു. ആറാം ക്ലാസ് വിദ്യാർത്ഥി നിമിലേഷ്, 11ാം ക്ലാസ് വിദ്യാർത്ഥി ചാരുമതി, 10ാം ക്ലാസിൽ പഠിക്കുന്ന സഹോദരൻ ചെഴിയൻ എന്നിവർക്ക് ജീവൻ നഷ്ടമായി. പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികളും വാൻ ഡ്രൈവറും രക്ഷാപ്രവർത്തനത്തിനിടെ ഷോക്കേറ്റ 55കാരനായ പ്രദേശവാസിയും ആശുപത്രിയിൽ ചികിത്സയിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...