തൃശൂർ: തൃശൂർ പൂരത്തിനോടനുബന്ധിച്ച് പോലീസിന്റെ സ്പെഷ്യൽ ഡ്രൈവിൽ 15 മോഷ്ടാക്കൾ പിടിയിൽ. ശക്തൻ സ്റ്റാൻഡ് പരിസരത്തുനിന്നും മൊബൈൽ മോഷണം നടത്തിയ കുഴൽമന്ദം ചാത്തന്നൂർ സ്വദേശിയായ വടപ്പിള്ളി വീട്ടിൽ ശിവശങ്കരപണിക്കർ (62) നിലമ്പൂർ കുന്നുമേപ്പട്ടി സ്വദേശിയായ ചെമ്പിൽ വീട്ടിൽ ഷമീർ (32), കണ്ണൂർ വളപ്പട്ടണം സ്വദേശിയായ പഴയകല്യാളവളപ്പിൽ വീട്ടിൽ ഷാഹിർ (38), മലപ്പുറം പുതിയകടപ്പുറം സ്വദേശിയായ അരിയൻെറ പുരയ്ക്കൽ വീട്ടിൽ സുഫിയാൻ (24) എന്നിവരെയാണ് ഈസ്റ്റ് പോലീസ് പിടികൂടിയത്. അന്വേഷണത്തിൽ പ്രതികൾക്ക് വിവിധ സ്റ്റേഷനുകളിലായി 24 ഓളം കേസുകളുണ്ടെന്നും വ്യക്തമായിട്ടുണ്ട്. കൂടാതെ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർഎപിഎസിൻെറ നിർദ്ദേശത്തിൽ അസിസ്റ്റന്റ് കമ്മീഷണർ സലീഷ് എൻ ശങ്കരൻ്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ പട്രോളിങ്ങ് ടീം കഴിഞ്ഞ ദിവസങ്ങളിലായി പതിനൊന്ന് മോഷ്ടാക്കളെ പിടികൂടി റിമാൻഡ് ചെയ്തിരുന്നു. തൃശൂർ പൂരവുമായി ബന്ധപെട്ടുള്ള സ്പെഷ്യൽ പട്രോളിങ് ടീം നഗരത്തിൽ തുടരുമെന്നും പോലീസ് കമ്മീഷണർ ഇളങ്കോ ആർഎപിഎസ് അറിയിച്ചു. അന്വേഷണ സംഘത്തിൽ ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർ ജിജോ എം.ജെ, സബ് ഇൻസ്പെക്ടർ ബിപിൻ പി നായർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഗിരീഷ്, സിവിൽ പോലീസ് ഓഫീസർമാരായ സൂരജ്, അജ്മൽ എന്നിവരും ഉണ്ടായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1