മോഷ്ടിച്ച ആംബുലൻസ് കൊല്ലം ചിതറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ആശുപത്രിക്ക് മുന്നിൽ നിന്ന് മോഷ്ടിച്ച ആംബുലൻസ് കൊല്ലം ചിതറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചിതറ- പാങ്ങോട് റോഡിൽ ചിതറ ഗവ. ഹൈസ്കൂളിന് മുന്നിലാണ് വാഹനം കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് നെടുമങ്ങാട് പനവൂർ പി ആർ ഹോസ്പിറ്റിലിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ആംബുലൻസ് മോഷ്ടിച്ചത്. രണ്ട് യുവാക്കളാണ് മോഷണം നടത്തിയതെന്ന് സിസിടിവി ദ്യശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. സമീപത്ത് ഉണ്ടായിരുന്ന ബൈക്കും മോഷ്ടിക്കാൻ ശ്രമിച്ചിരുന്നു. പ്രതികളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. ആംബുലൻസ് കൊണ്ട് പോകുന്നതിനിടെ ടയർ പഞ്ചറായതിനാൽ പ്രതികൾ ഉപേഷിച്ച് കടന്നു കളയുകയായിരുന്നു. പനവൂരിലെ സ്വകാര്യ ആശുപത്രിയുടെ മുന്നിൽ പാർക്ക് ചെയ്ത കെഎംവൈഎഫ് എന്ന സംഘടനയുടെ ആംബുലൻസാണ് കടത്തികൊണ്ട് പോകാൻ ശ്രമിച്ചത്. താക്കോൽ വണ്ടിയിൽ തന്നെ വെച്ചിരിക്കുകയായിരുന്നു. കടയ്ക്കൽ -ചിതറയിൽ എത്തിയപ്പോൾ ടയർ പഞ്ചറായി. ഇതോടെ വാഹനം അവിടെ ഉപേക്ഷിച്ചു മോഷ്ടാക്കൾ കടന്നു കളഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊട്ടി അടക്കമുള്ള 30 പൈതൃക പാതകളിൽ ഹൈഡ്രജൻ ട്രെയിൻ ഓടിക്കും ; തീരുമാനം ഉടൻ

0
കൊച്ചി : പൈതൃക റെയിൽപ്പാതകളിൽ മലിനീകരണം തീരെയില്ലാത്ത ഹൈഡ്രജൻ ട്രെയിനുകൾ ഓടിക്കുന്നത്...

കണ്ഠര് രാജീവരുടെ തന്ത്രി സ്ഥാനം : ബോർഡിന് തീരുമാനം എടുക്കാമെന്ന് ഹൈക്കോടതി ; നിർണായക...

0
കൊച്ചി : ശബരിമലയില്‍ കണ്ഠര് രാജീവരുടെ തന്ത്രി സ്ഥാനം സംബന്ധിച്ച് ദേവസ്വം...

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാൻസും ; കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിച്ചു

0
പാരിസ് : കുട്ടികളുടെയും കൗമാരക്കാരുടെയും കടുത്ത സമൂഹമാധ്യമ ഉപയോഗം തടയുന്നതിനായി നിർണ്ണായക...

അമേരിക്കയിൽ ഇന്ത്യൻ ശാസ്ത്രജ്ഞനും കുടുംബവും അപകടത്തിൽപെട്ടു ; ഭാര്യയും രണ്ട് മക്കളും മരിച്ചു, രണ്ട്...

0
കാലിഫോർണിയ : അമേരിക്കയിലെ കാലിഫോർണിയയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഹൈദരാബാദ് സ്വദേശികളായ ഒരു...