കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം. നേവിയുടെ INS കൽപേനി രണ്ട് ദിവസം മുതലപ്പൊഴിയിൽ നങ്കൂരമിട്ട് തിരച്ചിൽ നടത്തി. നീണ്ടകരയിൽ കാണാതായ ഗൗതമിനായി ഇന്ന് ഗോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററുകളും തിരച്ചിൽ നടത്തി. മുതലപ്പൊഴിയിലെ ഷിജിനായി നേവിയുടെ INS കൽപേനി രണ്ട് ദിവസം മുതലപ്പൊഴിയിൽ നങ്കൂരമിട്ട് തിരച്ചിൽ നടത്തി. സോണാർ പരിശോധന പ്രതികൂല കാലവസ്ഥയിൽ പൂർത്തിയാക്കാനായില്ല. കോസ്റ്റൽ പോലീസും മറൈൻ എൻഫോസ്മെൻ്റും ഇന്ന് പുലർച്ചെ തന്നെ പരിശോധന നടത്തിയിട്ടും നിരാശയാണ് ഫലം. ശക്തമായ അടിയൊഴുക്കും തിരയും തിരച്ചിലിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.

ഷിജിന്റെ കുടുംബം തിരച്ചിലിൽ തൃപ്തി രേഖപ്പെടുത്തി. തമിഴ്നാട് കന്യാകുമാരി ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് വിഴിഞ്ഞത്ത് നിന്ന് കാണാതായ ജോണിനായുള്ള തിരച്ചിൽ നടത്തുന്നത്. നീണ്ടകരയിൽ കാണാതായ ഗൗതമിനായി ഗോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററുകൾ എത്തിച്ച് ഇന്ന് തിരച്ചിൽ നടത്തിയിരുന്നു. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നിർദ്ദേശമനുസരിച്ചാണ്‌ തിരച്ചിലിനായി വീണ്ടും കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററുകൾ എത്തിയത്. അതേസമയം ആദ്യമായിട്ടല്ല മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതാകുന്നതെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തി. കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെന്റും നടത്തിവരുന്ന തിരച്ചിൽ വരുന്ന ദിവസങ്ങളിലും തുടരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവിതാംകൂർ ഹിന്ദു ധർമ്മപരിഷത്തിന്റെ നേതൃത്വത്തിൽ റാന്നി പമ്പ മണപ്പുറത്ത് കർക്കടക വാവുബലി തർപ്പണം നടന്നു

0
റാന്നി: തിരുവിതാംകൂർ ഹിന്ദു ധർമ്മപരിഷത്തിന്റെ നേതൃത്വത്തിൽ കർക്കടക വാവുബലി ദിനത്തിൽ റാന്നി...

കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത; കേരള തീരത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് അധികൃതർ

0
തിരുവനന്തപുരം: കരയിലും കടലിലും ന്യൂനമർദ്ദങ്ങൾ രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് വരും ദിവസങ്ങളിൽ...

വികസനത്തിന് സമയമെടുക്കും; 10,000 പേർക്ക് തൊഴിൽ നൽകുമെന്ന പ്രഖ്യാപനവുമായി പ്രശാന്ത് കിഷോർ

0
ന്യൂഡൽഹി: ബിജെപിയുടെ മൂന്ന് പതിറ്റാണ്ട് നീണ്ട ആധിപത്യം അവസാനിപ്പിച്ച് ബങ്കിപ്പൂരിൽ എംഎൽഎ...

യാത്രക്കാർക്ക് മുന്നറിയിപ്പുമായി അധികൃതർ; ഡൽഹിയിൽ നാളെ മുതൽ കർശന ട്രാഫിക് ക്രമീകരണങ്ങൾ

0
ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ മുന്നോടിയായി ഓഗസ്റ്റ് 13-ന് ചെങ്കോട്ടയ്ക്ക് ചുറ്റും വിപുലമായ ഗതാഗത...