ഉത്തർ പ്രദേശിൽ പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചു ; 15കാരൻ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മീററ്റ്: ഉത്തർ പ്രദേശിലെ ബാഗ്പാതിൽ പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച 15കാരൻ പിടിയിൽ. വൈദ്യ പരിശോധനയിൽ പിഞ്ചുകുഞ്ഞ് ലൈംഗിക അതിക്രമത്തിന് ഇരയായെന്നാണ് കണ്ടെത്തിയത്. പിന്നാലെ 15കാരനെ ജുവനൈൽ ഹോമിലേക്ക് മാറ്റി. ഒരേ ചുറ്റുവട്ടത്തെ താമസക്കാരാണ് 15കാരനും പിഞ്ചുകുഞ്ഞും. പിഞ്ചുകുഞ്ഞിന്റെ പിതാവിന് ഒരു പലചരക്ക് കടയുണ്ട്. ദിവസ വേതനക്കാരനാണ് 15കാരന്റെ പിതാവ്. വ്യാഴാഴ്ച പിഞ്ചുകുഞ്ഞിനെ 15കാരൻ തന്റെ വീട്ടിലേക്ക് എടുത്തുകൊണ്ട് പോയി. അയൽവാസിയുടെ മകൻ സാധാരണ മകളെ ലാളിക്കാറുള്ളതിൽ വീട്ടുകാർക്ക് സംശയമൊന്നും തോന്നിയിരുന്നില്ല.

എന്നാൽ അൽപനേരത്തിനുള്ളിൽ കുഞ്ഞ് ബഹളം വച്ച് കരയുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ അയൽവാസിയുടെ വീട്ടിലേക്ക് എത്തിയപ്പോഴാണ് 15കാരൻ പിഞ്ചുകുഞ്ഞിനോട് ലൈംഗികാതിക്രമം കാണിക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്. മാതാപിതാക്കൾ ബഹളം വെച്ചതോടെ മറ്റ് അയൽവാസികൾ ഓടിയെത്തുകയും 15കാരനെ പിടിച്ച് വയ്ക്കുകയുമായിരുന്നു. നാട്ടുകാരാണ് 15കാരനെ പോലീസിന് കൈമാറിയത്. കുഞ്ഞിന്റെ മാതാപിതാക്കളുടെ പരാതിയിൽ പോലീസ് കേസ് എടുത്ത് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകി

0
ന്യൂഡൽഹി : പ്രധാനപ്പെട്ട റെയിൽവേ പാതയിരട്ടിപ്പിക്കൽ പദ്ധതികൾക്ക് കേന്ദ്രമന്ത്രിസഭ അനുമതി...

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയില്‍ പങ്കെടുക്കുന്നതിനുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ 10 ന് ആരംഭിക്കും

0
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18-ാമത് രാജ്യാന്തര ഡോക്യുമെന്ററി,...

സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രിയുടെ പേര് ഉൾപ്പെടുത്തിയത് വിവാദത്തിൽ

0
ഡൽഹി: സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും. മത്സര...

ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തേണ്ടത് സമൂഹത്തിന്റെ കടമ : ആന്റോ ആന്റണി എം.പി

0
കോഴഞ്ചേരി : ആരോഗ്യമുള്ള പുതുതലമുറയെ വളര്‍ത്തിയെടുക്കുക എന്നത് സമൂഹത്തിന്റെ  കടമയാണെന്ന് ആന്റോ...