ചെങ്ങന്നൂര്‍ : എസ്.എന്‍.ഡി.പി യോഗത്തിന്റെ പ്രഥമ ജനറല്‍ സെക്രട്ടറി മഹാകവി കുമാരനാശാന്റെ 150-ാമത് ജന്മവാര്‍ഷിക ആഘോഷങ്ങള്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളോടു കൂടി നടത്തുവാന്‍ ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി.യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി തീരുമാനിച്ചതായി യൂണിയന്‍ കണ്‍വീനര്‍ അനില്‍ പി.ശ്രീരംഗം അറിയിച്ചു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ജൂലായ് 27 ന് ബുധനാഴ്ച രാവിലെ 10.00 മണിക്ക് യൂണിയന്‍ ബില്‍ഡിംഗിലെ സരസകവി മൂലൂര്‍ സ്മാരകഹാളില്‍ വെച്ച് നടക്കും. യൂണിയന്‍ ചെയര്‍മാന്‍ അനില്‍ അമ്പാടിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ജന്മവാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടനം ആത്മീയ പ്രഭാഷകന്‍ ഡോ.എം.എം ബഷീര്‍ നിര്‍വ്വഹിക്കും.
ചടങ്ങില്‍ യൂണിയന്‍ അഡ്.കമ്മറ്റി അംഗങ്ങളായ കെ.ആര്‍ മോഹനന്‍, എസ്.ദേവരാജന്‍, ബി.ജയപ്രകാശ് തൊട്ടാവാടി, മോഹനന്‍ കൊഴുവല്ലൂര്‍, എം.പി സുരേഷ് വല്ലന, അനില്‍ കണ്ണാടി, യൂണിയന്‍ വനിതാസംഘം പ്രസിഡന്റ് ഐഷാ പുരുഷോത്തമന്‍, സെക്രട്ടറി റീന അനില്‍, കോര്‍ഡിനേറ്റര്‍ ശ്രീകല സന്തോഷ്, യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ പ്രസിഡന്റ് ദേവദാസ് രവീന്ദ്രന്‍, സെക്രട്ടറി രാഹുല്‍ രാജ്, വൈദികയോഗം യൂണിയന്‍ ചെയര്‍മാന്‍ സൈജു പി സോമന്‍, കണ്‍വീനര്‍ ജയദേവന്‍, ധര്‍മ്മസേന യൂണിയന്‍ കോര്‍ഡിനേറ്റര്‍ വിജിന്‍ രാജ്, സൈബര്‍ സേന യൂണിയന്‍ ചെയര്‍മാന്‍ പ്രദീപ് ചെങ്ങന്നൂര്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തും. യൂണിയന്‍ കണ്‍വീനര്‍ അനില്‍ പി.ശ്രീരംഗം സ്വാഗതവും വൈസ് ചെയര്‍മാന്‍ രാഖേഷ് പി.ആര്‍ കൃതജ്ഞതയും പറയും.
സിംപോസിയങ്ങള്‍, കവിയരങ്ങ്, ആശാന്‍ കൃതികളെ ആസ്പദമാക്കിയുള്ള അക്ഷരശ്ലോക മത്സരം, ചര്‍ച്ചകള്‍, യുവകവികളെ ആദരിക്കല്‍, സാഹിത്യസമ്മേളനം, കലോത്സവം ഉള്‍പ്പെടെ വിവിധങ്ങളായ പരിപാടികള്‍ യൂണിയന്‍ തലത്തിലും ശാഖാ തലത്തിലും സംഘടിപ്പിക്കുമെന്ന് യൂണിയന്‍ കണ്‍വീനര്‍ അനില്‍ പി ശ്രീരംഗം അറിയിച്ചു.