പാർട് ടൈം ജോലി ചെയ്ത് പണം നേടാമെന്നുള്ള മോഹവാഗ്ദാനത്തില്‍ കുടുങ്ങിയ യുവതിക്ക് നഷ്ടമായത് 16 ലക്ഷം രൂപ

For full experience, Download our mobile application:
Get it on Google Play

ദില്ലി: പാർട് ടൈം ജോലി ചെയ്ത് പണം നേടാമെന്നുള്ള മോഹവാഗ്ദാനത്തില്‍ കുടുങ്ങിയ യുവതിക്ക് നഷ്ടമായത് 16 ലക്ഷം രൂപ. ധീന സുധ എന്ന 33 കാരിയായ യുവതിയാണ് പണം നഷ്ടമായത്. ഈ വർഷം ഓഗസ്റ്റിൽ ടെലിഗ്രാം ആപ്പിൽ ഒരു അജ്ഞാത വ്യക്തിയിൽ നിന്ന് ഒരു സന്ദേശം ലഭിച്ചതാണ് തട്ടിപ്പിന്‍റെ തുടക്കം. അതിൽ ഓൺലൈനിൽ ഹോട്ടലുകൾ റേറ്റിംഗ് ചെയ്യുന്ന ഒരു പാർട്ട് ടൈം ജോലിയാണ് യുവതിക്ക് വാഗ്ദാനം ചെയ്തത്. ഓരോ റേറ്റിംഗിനും നല്ല വരുമാനം ലഭിക്കുമെന്നാണ് വിശ്വസിപ്പിച്ചത്.

ജോലിയെക്കുറിച്ച് അന്വേഷിച്ച ശേഷം യുവതി ഇത് ഏറ്റെടുത്തു. തുടക്കത്തിൽ ഹോട്ടലുകള്‍ക്ക് റേറ്റിംഗ് നല്‍കിയതിന് യുവതിക്ക് പേയ്‌മെന്റ് ലഭിച്ചു. എന്നാൽ പിന്നീട് കൂടുതൽ സാമ്പത്തിക നേട്ടങ്ങൾക്കായി ഓൺലൈനിൽ പണം നിക്ഷേപിക്കാനാണ് തട്ടിപ്പുകാർ പ്രേരിപ്പിച്ചത്. ഹോട്ടലുകള്‍ക്ക് റേറ്റിംഗ് നല്‍കിയതിന് പണം ലഭിച്ചതോടെ യുവതിയെ ഇവരെ പൂര്‍ണമായി വിശ്വസിക്കുകയായിരുന്നു. ഏകദേശം ഒരു മാസത്തിനിടെ ഓഗസ്റ്റ് ഏഴിനും സെപ്റ്റംബർ 11 നും ഇടയിൽ തട്ടിപ്പ് പദ്ധതിയിൽ 15,74,257 രൂപ നിക്ഷേപിച്ചതായി യുവതിയുടെ പരാതിയില്‍ പറയുന്നു.

പിന്നീട് പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ തട്ടിപ്പുകാർ ആദ്യം വിസമ്മതിച്ചു. പിന്നാലെ ഈ പണം വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തതോടെയാണ് യുവതിക്ക് തട്ടിപ്പാണെന്ന് മനസിലായത്. ഇതോടെയാണ് പോലീസില്‍ പരാതി നൽകിയത്. ഓൺലൈൻ തൊഴിൽ തട്ടിപ്പുകൾ വർധിച്ചുവരികയാണ് അധികൃതര്‍ മുന്നറിയിപ്പ് നൽകി. അതിനാൽ വളരെ നല്ലതെന്നും എളുപ്പമെന്നും തോന്നുന്ന ജോലി വാഗ്ദാനങ്ങൾ കാണുമ്പോൾ ജാഗ്രത കൂടി പുലർത്തണം. ജോലി പോസ്റ്റിംഗുകളുടെ നിയമസാധുത പരിശോധിച്ച് ഉറപ്പ് വരുത്തണം. കൂടാതെ, വ്യക്തികളിൽ നിന്നുള്ള നിയമവിരുദ്ധമായ ലിങ്കുകളിലോ ഓഫറുകളിലോ ഒരിക്കലും ക്ലിക്ക് ചെയ്യരുത്. തട്ടിപ്പാണെന്ന് സംശയം തോന്നിയാല്‍ എത്രയും വേഗം ബന്ധപ്പെട്ടവരെ വിവരം അറിയിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...