തിരുവല്ല : താലൂക്ക് ലൈബ്രറി കൗൺസിൽ തിരഞ്ഞെടുപ്പിൽ 16 അംഗ എൽ.ഡി.എഫ് പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 9 പേർ താലൂക്ക് എക്സിക്യുട്ടിവിലേക്കും 7 പേർ ജില്ലാ ലൈബ്രറി കൗൺസിൽ അംഗങ്ങളായുമായാണ് വിജയിച്ചത്. താലൂക്ക് എക്സിക്യുട്ടീവിലേക്ക് അഡ്വ. ഫ്രാൻസിസ് വി ആന്റണി, ജോർജ് തോമസ്, വി ബാലചന്ദ്രൻ, പ്രാഫ.കെ.വി സുരേന്ദ്രനാഥ്, പി.ആർ.മഹേഷ് കുമാർ, കെ.ജി.രാജേന്ദ്രൻ നായർ, കെ.മോഹൻകുമാർ, സൈമൺ മാത്യു, ഗീതാ പ്രസാദ് എന്നിവരും ജില്ലാ ലൈബ്രറി കൗൺസിലിലേക്ക് പി.സി.സുരേഷ് കുമാർ,
ടി.എ.റെജികുമാർ, അലക്സാണ്ടർ കെ.തോമസ്, കെ.ടി.മാത്യു, വിപിന വാസുദേവൻ പോറ്റി, എം.വി.മോഹൻദാസ്, രാജൻ വർഗീസ് എന്നിവരുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യയോഗത്തിൽ അഡ്വ.ഫ്രാൻസിസ് വി ആന്റണി (പ്രസിഡന്റ്), ജോർജ് തോമസ് (വൈസ് പ്രസിഡന്റ്), വി.ബാലചന്ദ്രൻ (സെക്രട്ടറി), പ്രൊഫ.കെ.വി സുരേന്ദ്രനാഥ് (ജോ.സെക്രട്ടറി) എന്നിവരെ താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹികളായി തിരഞ്ഞെടുത്തു. തിരുവല്ല എ.ഇ.ഒ വി.കെ മിനികുമാരി വരണാധികാരിയായിരുന്നു.