Tuesday, July 8, 2025 11:13 am

ബസിലെ പരിചയം, 16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ; ഇനി 46 വ​ര്‍ഷം ജയിലിൽ – മലപ്പുറത്ത് 31കാരന് ക​ഠി​ന​ത​ട​വ്

For full experience, Download our mobile application:
Get it on Google Play

പെ​രി​ന്ത​ൽ​മ​ണ്ണ: മലപ്പുറത്ത് പതിനാറു വ​യ​സ്സുകാ​രി​യെ പീ​ഡി​പ്പി​ച്ച് ഗർഭിണിയാക്കിയ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര​നാ​യ പ്ര​തി​ക്ക് 46 വ​ര്‍ഷം ക​ഠി​ന​ത​ട​വും 2.05 ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു. പെ​രി​ന്ത​ല്‍മ​ണ്ണ- മ​ല​പ്പു​റം റൂ​ട്ടി​ലെ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര​നാ​യ ച​ട്ടി​പ്പ​റ​മ്പ് കൊ​ട്ട​പ്പു​റം താ​മ​ര​ശേ​രി വീ​ട്ടി​ൽ ഷ​മീ​മി​നെ​യാ​ണ് (31) പെ​രി​ന്ത​ൽ​മ​ണ്ണ പോ​ക്സോ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജ് എ​സ്. സൂ​ര​ജ് ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​രു വ​ര്‍ഷ​വും എ​ട്ട് മാ​സ​വും അ​ധി​ക ത​ട​വ​നു​ഭ​വി​ക്ക​ണം. പി​ഴ​ത്തു​ക ഇ​ര​ക്ക് ന​ൽ​ക​ണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. പെ​രി​ന്ത​ല്‍മ​ണ്ണ പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

മ​ല​പ്പു​റം ജി​ല്ല​യി​ലെ നി​ര​വ​ധി സ്റ്റേ​ഷ​നു​ക​ളി​ല്‍ അ​ടി​പി​ടി, വ​ഞ്ച​ന കേ​സു​ക​ളി​ലു​ള്‍പ്പെ​ട്ട​യാ​ളാ​ണ് പ്ര​തിയെന്ന് പോലീസ് പറഞ്ഞു. പീ​ഡ​ന​ക്കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ശേ​ഷം വി​ചാ​ര​ണ തു​ട​ങ്ങാ​നി​രി​ക്കെ 2022 ജ​നു​വ​രി​യി​ല്‍ ഒ​ളി​വി​ല്‍ പോ​യ​തി​നെ തു​ട​ര്‍ന്ന് പ്ര​തി​യെ കോ​ട​തി പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് 2023 ജ​നു​വ​രി​യി​ല്‍ പെ​രി​ന്ത​ല്‍മ​ണ്ണ പോ​ലീ​സ് വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്ത​ശേ​ഷം ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ​ത​ന്നെ വി​ചാ​ര​ണ ന​ട​ത്ത​ണ​മെ​ന്ന അ​പേ​ക്ഷ പ്ര​കാ​രം വി​ചാ​ര​ണ ന​ട​ത്തി. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. സ​പ്ന. പി. ​പ​ര​മേ​ശ്വ​ര​ത് ഹാ​ജ​രാ​യി. പ്ര​തി​യെ ത​വ​നൂ​ര്‍ സെ​ന്‍ട്ര​ല്‍ ജ​യി​ലി​ലേ​ക്ക​യ​ക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാത്തൻ തരകൻ അനുസ്മരണ സമ്മേളനവും സ്മാരക പ്രഭാഷണവും നടന്നു

0
ചെങ്ങന്നൂർ : മഹാകവി പുത്തൻകാവ് മാത്തൻ തരകൻ അനുസ്മരണ സമ്മേളനവും...

ഏഴ് പതിറ്റാണ്ടിനിടയിൽ കാശ്മീരിൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി

0
ശ്രീന​ഗർ: ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന പകൽ താപനിലയാണ് ജൂലൈ അഞ്ചിന്...

അലക്സ് തെക്കൻ നാട്ടിൽ രചിച്ച “ഉമ്മൻ ചാണ്ടി ഒരു സ്നേഹ യാത്ര”പുസ്തകത്തിൻ്റെ പ്രകാശനം ജൂലൈ...

0
തിരുവല്ല : മുൻ മുഖ്യമന്ത്രിയും ജനകീയ നേതാവുമായിരുന്ന ഉമ്മൻ...

വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും രാ​ജ്യ​ത്ത് തു​ട​ർ​ന്ന നാ​ല് ആ​ഫ്രി​ക്ക​ൻ പൗ​ര​ന്മാ​രെ അ​റ​സ​റ്റ് ചെ​യ്ത് നാ​ട്...

0
ഹൈ​ദ​രാ​ബാ​ദ്: വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും രാ​ജ്യ​ത്ത് ത​ങ്ങി​യ​തി​നും മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ത്തി​യ​തി​നും...