അലക്സ് തെക്കൻ നാട്ടിൽ രചിച്ച “ഉമ്മൻ ചാണ്ടി ഒരു സ്നേഹ യാത്ര”പുസ്തകത്തിൻ്റെ പ്രകാശനം ജൂലൈ 13ന്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : മുൻ മുഖ്യമന്ത്രിയും ജനകീയ നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയെപ്പറ്റി കഥാകൃത്തും മാദ്ധ്യമപ്രവർത്തകനുമായ അലക്സ് തെക്കൻ നാട്ടിൽ രചിച്ച “ഉമ്മൻ ചാണ്ടി ഒരു സ്നേഹ യാത്ര ” എന്ന പുസ്തകത്തിൻ്റെ പ്രകാശനം ജൂലൈ 13 -ാം തീയതി വൈകുന്നേരം 4.30 ന് നടക്കും. തിരുവല്ല ബിലീവേഴ്സ് യൂത്ത് സെൻ്ററിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാപ്പോലീത്ത പുസ്ത പ്രകാശനവും ഉദ്ഘാടനവും നിർവ്വഹിക്കും. ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. എഴുത്തുകാരനും കോട്ടയം ബസ്സേലിയോസ് കോളേജ് മലയാള വിഭാഗം മേധാവിയുമായ പ്രൊഫ. ഡോ. തോമസ് കുരുവിള പുസ്തകം പരിചയപ്പെടുത്തും.

അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എ പുസ്തകം ഏറ്റുവാങ്ങും. ഗുരുരത്നം ജ്ഞാനതപസ്സി മുഖ്യപ്രഭാഷണം നടത്തും. റവ. ഡോ.സണ്ണി ജോർജ്, മുൻ രാജ്യസഭ സ്പീക്കർ പ്രൊഫ.പി.ജെ.കുര്യൻ, ആൻ്റോ ആൻ്റണി എംപി, മാത്യു ടി. തോമസ് എം.എൽ എ, മറിയാമ്മ ഉമ്മൻ ജോസഫ് എം പുതുശ്ശേരി, ജോൺ കക്കാട്, അലക്സ് തെക്കൻ നാട്ടിൽ എന്നിവർ ആശംസകൾ അർപ്പിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം വിട്ടവർക്കെതിരെ പിണറായി

0
കണ്ണൂർ: സിപിഎമ്മിന്റെ ഉറച്ച കോട്ടയായ പയ്യന്നൂരിലുണ്ടായ അപ്രതീക്ഷിത തിരഞ്ഞെടുപ്പ് തോൽവിയിൽ...

എറണാകുളത്ത് നടുറോഡിൽ ഓട്ടോ ഡ്രൈവർക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരമർദ്ദനം

0
കൊച്ചി: എറണാകുളത്ത് നടുറോഡിൽ വെച്ച് ഓട്ടോറിക്ഷ ഡ്രൈവറെ അസഭ്യം പറയുകയും...

മാടാക്കര പള്ളി ലാത്തിച്ചാർജ് : പോലീസുകാരുടെ സ്ഥലംമാറ്റത്തിൽ വിശദീകരണവുമായി റൂറൽ എസ്പി

0
കോഴിക്കോട്: വടകര മാടാക്കര പള്ളിയിൽ ബൂട്ടിട്ട് അകത്ത് കയറി ലാത്തിച്ചാർജ്...

എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു

0
കൊച്ചി: എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. എറണാകുളം...