Saturday, April 26, 2025 2:59 pm

1600 രൂപ ക്ഷേമ പെൻഷൻ വിഷുവിനു മുമ്പ്‌ ‌ഗുണഭോക്താക്കളുടെ വീടുകളിലെത്തും ; ധനമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വർധിപ്പിച്ച ക്ഷേമ പെൻഷനായ 1600 രൂപ വിഷുവിനുമുമ്പ്‌ ഗുണഭോക്താക്കളുടെ വീടുകളിലെത്തുമെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ പറഞ്ഞു. വിഷു കിറ്റും വിതരണം ചെയ്യും. എപിഎൽ വിഭാഗത്തിൽപ്പെട്ടവർക്ക്‌ 15 രൂപ നിരക്കിൽ 10 കിലോഗ്രാംവീതം അരിയും വിഷുവിനുമുമ്പ്‌ ലഭ്യമാക്കും. എല്ലാ സ്‌കീം വർക്കേഴ്‌സിനും വർധിപ്പിച്ച വേതനവും പ്രതിഫലവും ഏപ്രിലിൽത്തന്നെ നടപ്പാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. രണ്ടുലക്ഷം പേർക്ക്‌ കാർഷിക മേഖലയിലും മൂന്നുലക്ഷം പേർക്ക്‌ കാർഷികേതര മേഖലയിലും തൊഴിലുറപ്പാക്കും.

100 ദിനത്തിൽ 50,000 തൊഴിൽ പ്രഖ്യാപിച്ചശേഷം ഒരുലക്ഷത്തിലേറെ തൊഴിലവസരം ഉറപ്പാക്കിയ അനുഭവം കേരളത്തിനു മുന്നിലുണ്ട്‌. സാധാരണക്കാരുടെ കുടുംബങ്ങളിലെ കുട്ടികൾക്കും വിദ്യാഭ്യാസത്തിന്‌ അനുയോജ്യമായ തൊഴിലവസരം തുറക്കും. പുരുഷൻമാരെ അപേക്ഷിച്ച്‌ നാലിരട്ടിയാണ്‌ സ്‌ത്രീകൾക്കിടയിലെ തൊഴിലില്ലായ്‌മ. ഇത്‌ പരിഹരിക്കും‌. സർക്കാർ ജോബ്‌ പോർട്ടൽ ഏപ്രിൽ ഒന്നുമുതൽ നിലവിൽവരത്തക്ക വിധത്തിൽ ഒരുക്കങ്ങൾ ആരംഭിച്ചു. ഫെബ്രുവരി ആദ്യവാരം ഉദ്യോഗാർഥികളുടെ രജിസ്‌ട്രേഷൻ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സേവനം നൽകാതെയാണ് പണം വാങ്ങിയതെന്ന മൊഴി ; വ്യാജ വാർത്തയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

0
തിരുവനന്തപുരം: സിഎംആര്‍എൽ-എക്സാലോജിക് മാസപ്പടി ഇടപാടിൽ സേവനം നൽകാതെയാണ് പണം വാങ്ങിയതെന്ന മൊഴി...

ലാഹോറിലെ അല്ലാമ ഇഖ്ബാല്‍ എയര്‍പോര്‍ട്ടില്‍ തീപിടുത്തം ; പാക് ആര്‍മി വിമാനത്തില്‍ തീപടര്‍ന്നു

0
ലാഹോർ : പാകിസ്ഥാനിലെ ലാഹോറിൽ അല്ലാമ ഇഖ്ബാല്‍ എയര്‍പോര്‍ട്ടില്‍ തീപിടുത്തം. പാകിസ്ഥാന്‍...

കേരളത്തില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് ; വിവിധ ജില്ലകളില്‍ അലേര്‍ട്ടുകള്‍

0
തിരുവനന്തപുരം: കേരളത്തില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഇന്ന് പാലക്കാട്, കോഴിക്കോട് ജില്ലകളില്‍...

ശിവകാശിയിലെ പടക്കനിർമാണശാലയിൽ സ്ഫോടനം ; 3 തൊഴിലാളികൾക്ക് ദാരുണാന്ത്യം

0
ശിവകാശി: തമിഴ്നാട് ശിവകാശിയിലെ പടക്കനിർമാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ മൂന്ന് തൊഴിലാളികൾ മരിച്ചു....