പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല​യി​ല്‍ കു​റ​വു​ണ്ടാ​കാ​ന്‍ കേ​ര​ളം നി​കു​തി കു​റ​ക്കണം ; കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല​യി​ല്‍ കു​റ​വു​ണ്ടാ​കാ​ന്‍ കേ​ര​ളം നി​കു​തി കു​റ​യ്ക്ക​ട്ടെ എ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍. നി​കു​തി കു​റ​യ്ക്കു​ന്ന പ്ര​ശ്‌​ന​മേ​യി​ല്ലെ​ന്നാ​ണ് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ കേ​ന്ദ്രം അ​ങ്ങ​നെ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഈ​ടാ​ക്കു​ന്ന നി​കു​തി​യു​ടെ വ​ലി​യ അം​ശം ക്ഷേ​മ​പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന സര്‍ക്കാരു​ക​ള്‍​ക്ക് കൈ​മാ​റു​ക​യാ​ണ്. പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ സൗ​ജ​ന്യ​മാ​യി​ട്ട് അ​രി കൊ​ടു​ക്കു​ന്നു​ണ്ട​ല്ലോ. അ​ത് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന അ​രി​യാ​ണ​ല്ലോ. അ​തൊ​ക്കെ ഇ​തി​ല്‍ നി​ന്നും വ​രു​ന്ന​താ​ണ്. അ​തൊ​ക്കെ വേ​ണ്ട എന്നു​ണ്ടെ​ങ്കി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നി​കു​തി കു​റ​ച്ചാ​ല്‍ മ​തി.

അ​ന്താ​രാ​ഷ്ട്ര വി​ല​യു​ടെ മാ​ത്രം അ​ടി​സ്ഥാ​ന​ത്തി​ല​ല്ല ഇ​ന്ധ​ന​വി​ല നി​ര്‍​ണ​യി​ക്കു​ന്ന​ത്. ക്രൂ​ഡോ​യി​ല്‍ വി​ല, ട്രാ​ന്‍​സ്‌​പോ​ര്‍​ട്ടേ​ഷ​ന്‍ ചെ​ല​വ്, പ്രോ​സ​സിം​ഗ് ചെ​ല​വ്, മ​റ്റു രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ക​രാ​റു​ക​ള്‍ എ​ന്നി​വ കൂ​ടി അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് വി​ല നി​ര്‍​ണ​യം. ഇ​തി​നു പു​റ​മേ ചു​മ​ത്തു​ന്ന നി​കു​തി 50 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലാ​ണ്. ആ ​നി​കു​തി സം​സ്ഥാ​ന​ത്തി​നും കേ​ന്ദ്ര​ത്തി​നും ഒ​രേ​പോ​ലെ​യാ​ണെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു. കേ​ന്ദ്രം പ​ല ഘ​ട്ട​ങ്ങ​ളു​ടെ നി​കു​തി കു​റ​ച്ചി​ട്ടു​ണ്ട്. ആ​വ​ശ്യം വ​രു​മ്പോള്‍ നി​കു​തി കു​റ​യ്ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...