പത്തനംതിട്ട : പട്ടിക വിഭാഗങ്ങളുടെ സാമൂഹ്യ പുരോഗതിയും അവരുടെ അവകാശ പോരാട്ടങ്ങൾക്കും നേതൃത്വപരമായി പങ്കുവഹിച്ചും സാമൂഹ്യ നീതിക്കു വേണ്ടി പോരാടിയ ജനറൽ സെക്രട്ടറി പന്തളം ഭരതൻ 16-ാംമത് അനുസ്‌മരണവും എൻ്റോവ്‌മെൻ്റ് സമർപ്പണവും കെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് പി.കറുപ്പയ്യ ഉദ്ഘാടനം ചെയ്‌തു. ജില്ലാ വൈസ്പ്രസിഡൻ്റ് സനൽകുമാർ റാന്നിയുടെ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുൻ വി.എസ് സംസ്ഥാന വൈസ്പ്രസിഡന്റ്റ് വി.എ തങ്കമ്മ ടീച്ചർ ഡോ.അംബേദ്കർ, സമുദായ ആചാര്യൻ രാജശ്രീ കാവാരിക്കുളം കണ്ഡൻ കുമാരൻ സ്മാരക അവാർഡ്, മഹാത്മ അയ്യൻങ്കാളി സ്‌മാരക അവാർഡ് എന്നിവ വിതരണം ചെയ്തു. കെ.പി. എസ് സംസ്ഥാന പ്രസിഡൻ്റ് ഡോ.സി.കെ സുരേന്ദ്രനാഥ് മുഖ്യ അനുസ്‌മരണം നടത്തി. ബി.വി.എസ്.എസ് സംസ്ഥാന പ്രസിഡൻ്റ് കെ.കെ ശശി മുഖ്യപ്രഭാഷണം നടത്തി. നേതാ ക്കളായ പി.എൻ പുരുഷോത്തമൻ, എം.കെ ശിവൻകുട്ടി, വി.ആർ രാമൻ എന്നിവർ അവാർഡുകൾ വിതരണം ചെയ്‌തു. സന്തോഷ് പട്ടേരി, വി.ആർ വിശ്വനാഥൻ, കെ.കെ പ്രസാദ്, ശശി തുവയൂർ, കോന്നി ആനന്ദൻ, അഞ്ചു ജയൻ, ജോതിഷ്നാരായണൻ, രാജമ്മ ഗോപാലൻ തുവയൂർ എന്നിവർ സംസാരിച്ചു.
സ്വകാര്യ മേഖലയിൽ സംവരണം നടപ്പിലാക്കണം: കേരളാ സാംബവർ സൊസൈറ്റി വനിതാ-യുവജന-വിദ്യാർത്ഥി ഫെഡറേഷൻ
പട്ടിക വിഭാഗങ്ങൾക്ക് തൊഴിൽ സംവരണം ഉറപ്പാക്കുന്നതിന് സർക്കാർ സത്വര നടപടി സ്വീകരിക്കുക, പിൻവാതിൽ,കരാർ നിയമനങ്ങൾ പൂർണ്ണമായും ഒഴിവാക്കുക, സ്പെഷ്യൻ റിക്യൂട്ട്‌മെൻ്റ് നടപ്പിലാക്കുക, എയ്‌ഡഡ് മേഖയിൽ പട്ടിക വിഭാഗത്തിന് സംവരണം ഏർപ്പെടുത്തുക എന്നീ പ്രമേയങ്ങൾ പാസാക്കി ഗവൺമെന്റിനോട് ആവിശ്യപ്പെട്ടു. സംഘാടക സമിതി ചെയർപേഴ്സൺ യമുന പിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രിസിഡന്റ് രാജി പി രാജപ്പൻ ഉദ്ഘാടനം ചെയ്‌തു. വി എസ് സംസ്ഥാന പ്രസിഡൻ്റ് ഭാനുമതി ജയപ്രകാശ് അവാർഡുകൾ വിതരണം ചെയ്തു.ജനറൽ കൺവീനർ ശ്രീലത ബിജു, അഞ്ചുജയൻ, പി.കെ രാമകൃഷ്ണൻ, ഷൈജി.പി, പി കെ നടരാജൻ, ശശി, ആനന്ദൻ, ശ്രീജിത്ത്, ജോതിഷ് നാരായണൻ, വിജയമ്മ രാജൻ , പ്രിയതഭരതൻ പന്തളം, ഷിജു.എം ദാസ് ചങ്ങനാശ്ശേരി എന്നിവർ സ്ത്രീകൾ സമൂഹത്തിൽ നേരിടുന്ന ആനുകാലിക വിഷയങ്ങളെ കുറിച്ച് സംസാരിച്ചു.