കൊല്ലം : കാമുകനുമായി ഫോണില്‍ സംസാരിച്ചതിന് പിന്നാലെ പതിനേഴുകാരി ആത്മഹത്യ ചെയ്തു. വീടിനുളളില്‍ തൂങ്ങി മരിക്കുകയായിരുന്നു. കൊല്ലം പട്ടാഴിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ ഫോണ്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കലയപുരം സ്വദേശിയായ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ സമ്മതവും ഈ ബന്ധത്തിനുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ യുവാവുമായി ഒരു മണിക്കൂറിലധികം ഫോണില്‍ സംസാരിച്ചതിന് പിന്നാലെ കതകടച്ച് ഷാള്‍ കഴുത്തില്‍ കെട്ടി തൂങ്ങുകയായിരുന്നു. ശബ്ദം കേട്ട് സഹോദരന്‍ ഓടിവന്ന് ഷാള്‍ അറുത്തിട്ട് അയല്‍വാസികളുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി യുവാവിനെ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് അറിയിച്ചു.
കാമുകനുമായി ഫോണില്‍ സംസാരിച്ചതിന് പിന്നാലെ പതിനേഴുകാരി ആത്മഹത്യ ചെയ്തു
RECENT NEWS
Advertisment