മാസ്ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടതിന് യാത്രക്കാരന്‍ കണ്ടക്ടറുടെ വിരല്‍ കടിച്ചു മുറിച്ചു

For full experience, Download our mobile application:
Get it on Google Play

വണ്ടിപ്പെരിയാര്‍ : മാസ്ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രകോപിതനായ യാത്രക്കാരന്‍ കെഎസ്‌ആര്‍ടിസി കണ്ടക്ടറുടെ വിരല്‍ കടിച്ചു മുറിച്ചു. പരുക്കേറ്റ കുമളി ഡിപ്പോയിലെ കണ്ടക്ടര്‍ രാഹുല്‍ കൃഷ്ണനെ വണ്ടിപ്പെരിയാര്‍ ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ യാത്രക്കാരനായ രാജീവനെ (38) പോലീസ് പിടികൂടി. വണ്ടിപ്പെരിയാര്‍ – ആനക്കുഴി റൂട്ടിലാണ് സംഭവം. രാജീവന്‍ മാസ്ക് ധരിച്ചിട്ടില്ലെന്ന് ബസിലെ മറ്റു യാത്രക്കാര്‍ കണ്ടക്ടറോടു പരാതി പറഞ്ഞു. കണ്ടക്ടര്‍ രാഹുല്‍ ഇയാളോടു മാസ്ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ രോഷാകുലനായ രാജീവന്‍ കണ്ടക്ടറുടെ വിരലില്‍ കടിച്ചു. നഖം കൊണ്ടു മുഖത്തു മാന്തുകയും ചെയ്തു. മറ്റു യാത്രക്കാര്‍ ഇയാളെ തടഞ്ഞുവച്ച ശേഷം കുമളി പോലീസില്‍ അറിയിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...