മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി – അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി കൊടിഞ്ഞിമൂല കടവില്‍ നിരവധി മുങ്ങിമരണങ്ങളാണ് ഇതുവരെ നടന്നിട്ടുള്ളത്‌. ഇത്രയധികം മരണങ്ങള്‍ നടന്നിട്ടും യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കുവാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. അച്ചന്‍കോവിലാറിന് കുറുകെ സ്ഥിതി ചെയ്യുന്ന ഐരവണ്‍ തൂക്കുപാലത്തിന് താഴെയാണ് കൊടിഞ്ഞിമൂല കടവ്. പൊതുവേ ആഴം കുറഞ്ഞ കടവാണെന്ന് കരുതി കുളിക്കുവാനിറങ്ങുന്നവരെ കയത്തിലേക്ക് വലിച്ചടുപ്പിക്കുകയാണ് ചെയ്യുന്നത്. കുളിക്കുവാനിറങ്ങിയ വിദ്യാര്‍ഥികളാണ് ഏറെയും മരണപ്പെടുന്നത്. ഇതില്‍ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവരും ജില്ലയ്ക്ക് പുറത്ത് നിന്നും എത്തിയവരും ഉള്‍പ്പെടുന്നു. നദിക്കരയില്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയെല്ലാം അവഗണിച്ചാണ് കുട്ടികളുള്‍പ്പെടെ പുഴയില്‍ ഇറങ്ങുന്നത്.

പ്രദേശവാസികള്‍ പലതവണ ഇത്തരത്തില്‍ കടവില്‍ ഇറങ്ങുന്നവരെ അപകടം മുന്നില്‍കണ്ട് ശാസിക്കാറുണ്ടെങ്കിലും ഇതൊന്നും ആരും ചെവിക്കൊള്ളാറില്ല. കടവില്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് നാട്ടുകാരും ജനപ്രതിനിധികളും നിരവധി തവണ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടികളും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. മഴക്കാലത്താണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടന്നിട്ടുള്ളത്. തൂക്കുപാലത്തിനടയില്‍ വലിയ ചുഴികളാണുള്ളത്. പ്രദേശവാസികള്‍ പോലും ഭയപ്പെട്ടാണ് ഇവിടെ ഇറങ്ങുന്നത്. കടവിന് സമീപം മദ്യപാനവും സാമൂഹ്യവിരുദ്ധരുടെ ശല്യവും വ്യാപകമാകുന്നതായും പരാതിയുയരുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....