പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച ചെയ്യാൻ പോവുകയാണെന്നും എംവി ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച ചെയ്യാൻ പോവുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സീതാറാം യെച്ചുരി അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരുമാനം ഗൗരവപൂർവ്വം കമ്മിറ്റിയിൽ ചർച്ചചെയ്യുമെന്നും പാർട്ടിയെയും നേതൃത്വത്തെയും കടന്നാക്രമിക്കാൻ കേന്ദ്ര ഏജൻസിയും യുഡിഎഫും നടത്തിക്കൊണ്ടിരിക്കുന്ന കുതന്ത്രങ്ങൾ പറയേണ്ടതുണ്ട്, പാർട്ടിയെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പാർട്ടിയുടെ അന്ത്യം കാണാൻ വേണ്ടിയാണ് ഇതൊക്കെ, പിണറായിയെയും കുടുംബത്തെയും തകർക്കാനും കേന്ദ്ര ഏജൻസി കൊണ്ട് ബിജെപി ശ്രമിക്കുന്നു, ഇഡിയുടെ കടന്നാക്രമണം അല്ല യോഗത്തിൽ ചർച്ച ചെയ്യുക, പിണറായിയെ കുടുക്കാനുള്ള ശ്രമത്തിന് പതിറ്റാണ്ടുകളായി മറുപടി പറഞ്ഞു പോവുകയാണ്.

പിണറായിയെ പിടിക്കുക എന്നതായിരുന്നു അന്നേ ഉന്നം. മുഹമ്മദ് റിയാസിനെയും പിടിക്കുകയാണ് ഇപ്പോൾ ശ്രമം. റെയ്ഡ് നടന്നത് തൊട്ട് അടുത്തദിവസം കാര്യങ്ങൾ വ്യക്തമായി. വിവാഹത്തിനു മുമ്പുണ്ടായ കാര്യം ഭീഷണിപ്പെടുത്തി തെളിവ് ഉണ്ടാക്കാനുള്ള ശ്രമമാണ്. സിപിഎമ്മിന് നേരെയുള്ള കടന്നാക്രമണം ആയിട്ടാണ് കാണുന്നത്. ഒരു തെളിവും അടിസ്ഥാനവുമില്ല. ഇഡിക്ക് കേസ് രജിസ്റ്റർ ചെയ്യാനുള്ള അവകാശത്തിന്‍റെ പേരിൽ കോടതിയിൽ കേസ് നടക്കുകയാണ്. അപ്പോഴാണ് കേരള ഗവൺമെന്‍റിനെ ഉപയോഗിച്ച് പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പ് വരെ വിഷയം നീട്ടാൻ ശ്രമിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....

കൈകോർത്തുനിൽക്കുന്ന വ്‌ളാഡിമിർ പുടിന്റെയും ഷീ ജിൻപിങ്ങിന്റെയും ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് മോദി ; ലക്ഷ്യം...

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ചൈനീസ് പ്രസിഡന്റ്...