കൊച്ചി : ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചനയിൽ സിബിഐ എഫ്ഐആർ സമർപ്പിച്ചു. സിബി മാത്യൂസും ആർ.ബി. ശ്രീകുമാറും ഉൾപ്പെടെ 18 പ്രതികൾ ഉണ്ട്. പേട്ട സിഐ ആയിരുന്ന എസ്.വിജയനാണ് ഒന്നാം പ്രതി. ഗൂഢാലോചന, കൃത്രിമ തെളിവുണ്ടാക്കൽ എന്നിവയാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന സുപ്രീം കോടതി നിർദ്ദേശത്തെ തുടർന്നാണ് സിബിഐയുടെ നടപടി. ഈ എഫ്ഐആർ അനുസരിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾ നടത്തുമെന്ന് സിബിഐ വ്യക്തമാക്കി.
ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചന ; സിബി മാത്യൂസ് അടക്കം 18 പ്രതികൾ
RECENT NEWS
Advertisment