മുട്ടിലിൽ പൊന്തക്കാടുകളിൽ ഒളിപ്പിച്ചിരുന്ന ഈട്ടിമരങ്ങൾ ഇന്ന് കസ്റ്റഡിയിലെടുക്കും ; പത്തുപേർക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

വയനാട് : വയനാട്ടിലെ മൂട്ടില്‍ സൗത്ത് വില്ലേജിലെ പൊന്തക്കാടുകളില്‍ മരം കൊള്ളക്കാര്‍ ഒളിപ്പിച്ചുവെച്ച ഈട്ടിമരങ്ങള്‍ ഇന്ന് വനം വകുപ്പ് കസ്റ്റഡിയിലെടുക്കും. മുട്ടില്‍ മരം മുറി കേസിലെ പ്രധാന പ്രതി റോജി അടക്കം മരം മുറിച്ചുമാറ്റിയ പത്തിലധികം ആളുകള്‍ക്കെതിരെ കേസെടുക്കുമെന്നാണ് സൂചന.

മക്കിയാനികുന്ന്, മുക്കംകുന്ന്, പാക്കം എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ സംരക്ഷിത ഈട്ടിമരങ്ങള്‍ ഒളിപ്പിച്ചിട്ടിരിക്കുന്നുവെന്ന് വനംവകുപ്പ് ഉറപ്പിച്ചിട്ടുണ്ട്. മുറിച്ചത് ഡിസംബര്‍ ജനുവരി മാസങ്ങളിലാണെന്നാണ് പ്രാഥമിക നിഗമനം. ഈട്ടി മുറിച്ച സ്ഥലങ്ങളിലെല്ലാമെത്തി വനപാലകര്‍ ഭൂ ഉടമകളുടെ മൊഴി എടുത്തു. റോജി അഗസ്റ്റിന്റെ  നേതൃത്വത്തിലുള്ള സംഘം സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് മരം മുറിച്ചുമാറ്റിയെന്നാണ് ഭൂഉടമകള്‍ നല്കിയ മൊഴി.

അന്വേഷണ ഉദ്യോഗസ്ഥര്‍ ഈട്ടി മരങ്ങളുടെ അളവടക്കം തിട്ടപ്പെടുത്തി മഹസര്‍ തയ്യാറാക്കി. ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇന്ന് മുഴുവന്‍ മരങ്ങളും കസ്റ്റഡിയിലെടുക്കാനാണ് തീരുമാനം. പിടികൂടുന്ന മരങ്ങള്‍ കുപ്പാടി ഡിപ്പോയിലേക്ക് മാറ്റും. മരം മുറിച്ചുമാറ്റിയ റോജി അഗസ്റ്റിനും ഭൂഉടമകള്‍ക്കുമെതിരെ ഇന്ന് തന്നെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് സൂചന. മുറിച്ച ചില മരങ്ങള്‍ ഡിസംബര്‍ ജനുവരി കാലയളവില്‍ ജില്ലക്ക് പുറത്തേക്ക് കടത്തിയിട്ടുണ്ടെന്ന സൂചന ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇതെക്കുറിച്ചും അന്വേഷണം തുടങ്ങികഴിഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...