മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി. എം.പി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍ മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണമെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ. വാര്‍ത്താവിനിമയ- ഐടി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ അധ്യക്ഷന്‍ കൂടിയായ ദുബെ സമിതി യോഗത്തിന് ശേഷമാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് നേരിട്ട് മാപ്പുപറയണം എന്ന് ആവശ്യപ്പെട്ടത്. സക്കര്‍ബര്‍ഗ് മാപ്പുപറഞ്ഞില്ലെങ്കില്‍ ഇന്ത്യയിലെ നിയമപ്രകാരം സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് ലഭിക്കുന്ന ‘സേഫ് ഹാര്‍ബര്‍’ നിയമ പരിരക്ഷ പിന്‍വലിക്കുമെന്നും പാര്‍ലമെന്ററി സമിതി മുന്നറിയിപ്പ് നല്‍കി.

ഇതാദ്യമായല്ല മെറ്റ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. 2024-ല്‍ തെരഞ്ഞെടുപ്പിനെക്കുറിച്ച് സക്കര്‍ബര്‍ഗ് പ്രസ്താവന നടത്തുകയും പിന്നീട് അതില്‍ ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ അസ്ഥിരപ്പെടുത്തുകയാണ് അദ്ദേഹത്തിന്റെ ഉദ്ദേശമെന്നാണ് ഇത് വ്യക്തമാക്കുന്നത്. മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെ നേരിട്ട് മാപ്പുപറയണം. അദ്ദേഹം അതിന് തയ്യാറായില്ലെങ്കില്‍ സെക്ഷന്‍ 79 പ്രകാരമുളള സേഫ് ഹാര്‍ബര്‍ ആനുകൂല്യം പിന്‍വലിക്കേണ്ടിവരും’: നിഷികാന്ത് ദുബെ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരത്തിലധികം ജീവനുകൾ കവർന്ന് നേപ്പാൾ മിന്നൽ പ്രളയം ; 3916 പേരെക്കൂടി കണ്ടെത്താനുണ്ടെന്ന് ഔദ്യോഗിക...

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. നേപ്പാളിൽ...

കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി ; ഭീകരർ വധിക്കുമെന്നറിയിച്ച് തപാലിൽ കത്ത് ലഭിച്ചു

0
ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ചിരാ​ഗ് പാസ്വാന് വധഭീഷണി....

പന്തളം കുരമ്പാലയിൽ അയൽവാസിയെ കുത്തി പരിക്കേൽപ്പിച്ചയാൾ റിമാൻഡിൽ

0
പന്തളം : പന്തളം കുരമ്പാല ഈരിക്കലയ്യത്ത് ജംഗ്ഷനിൽ വീടിനു മുന്നിൽ റോഡ്...

കോന്നി ചെങ്ങറയിൽ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു

0
കോന്നി: ചെങ്ങറയിൽ നിർമാണത്തിലിരുന്ന പുതിയ വീടിന്റെ വയറിങ് ജോലികൾക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ്...