കോവിഡ് ഡെല്‍റ്റ പ്ലസ് വേരിയന്റുമായി ബന്ധപ്പെട്ട ആദ്യ മരണം മധ്യപ്രദേശില്‍

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍ : കോവിഡ് ഡെല്‍റ്റ പ്ലസ് വേരിയന്റുമായി ബന്ധപ്പെട്ട ആദ്യത്തെ മരണം മധ്യപ്രദേശില്‍. ഉജ്ജൈനില്‍ മരിച്ച കോവിഡ് രോഗിയില്‍ നിന്ന് എടുത്ത സാമ്പിളുകളുടെ ജീനോം സീക്വന്‍സിലാണ് ഡെല്‍റ്റാപ്ലസ് വേരിയന്റ് സ്ഥിരീകരിച്ചത്‌. ഡെല്‍റ്റ പ്ലസ് വേരിയന്റ് സ്ഥിരീകരിച്ച അഞ്ച് കേസുകള്‍ മധ്യപ്രദേശില്‍ ഇതുവരെ പുറത്തു വന്നിട്ടുണ്ട്. ഇതില്‍ മൂന്ന് കേസുകള്‍ ഭോപ്പാലില്‍ നിന്നും ബാക്കിയുള്ളവ ഉജ്ജൈനില്‍ നിന്നുമാണ്.

ഡെല്‍റ്റ പ്ലസ് വേരിയന്റ് ബാധിച്ച മധ്യപ്രദേശിലെ അഞ്ച് കോവിഡ് രോഗികളില്‍ നാലുപേര്‍ സുഖം പ്രാപിച്ചു. ഒരു സ്ത്രീ മരിച്ചു. ഡെല്‍റ്റ പ്ലസ് വേരിയന്റില്‍ രണ്ട് കേസുകള്‍ ഉജ്ജൈനില്‍ ഉണ്ടെന്ന് ഭോപ്പാലില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചതായി ഉജ്ജൈന്റെ നോഡല്‍ കോവിഡ് ഓഫീസര്‍ ഡോ. റൗനാക് പറഞ്ഞു. ഉജ്ജൈല്‍ ഡെല്‍റ്റ പ്ലസ് വേരിയന്റ് സ്ഥിരീകരിച്ച പെണ്‍കുട്ടി മെയ് 23 ന് മരിച്ചുവെന്ന് ഡോ. റൗനാക് പറഞ്ഞു. യുവതിയുടെ ഭര്‍ത്താവ് കോവിഡ് -19 ന് പോസിറ്റീവായി.

സ്ഥിതിഗതികള്‍ സര്‍ക്കാര്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്ന് മധ്യപ്രദേശ് മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു. ഡെല്‍റ്റ പ്ലസ് വേരിയന്റ്  പോസിറ്റീവ് കണ്ടെത്തിയ രോഗികളുടെ കോണ്‍ടാക്റ്റ് ട്രെയ്‌സിംഗ് നടത്തി, അവരുടെ കോണ്‍ടാക്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ നെഗറ്റീവ് ആണെന്നും  അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...