മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു. മലപ്പുറം വള്ളിക്കുന്നിൽ മാരത്തൺ ഓട്ടത്തിനിടെയാണ് സംഭവം. വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശി ശ്രീകുമാർ (62) ആണ് മരിച്ചത്. ഇന്നലെയായിരുന്നു സംഭവം. ലഹരിക്കെതിരെ ജെസിഐ വള്ളിക്കുന്ന് സംഘടിപ്പിച്ച മാരത്തൺ ഓട്ടത്തിനിടെയാണ് കുഴഞ്ഞു വീണത്. കായിക അധ്യാപകനായി മലപ്പുറം ജില്ലയിൽ പല സ്കൂളുകളിലും പ്രവർത്തിച്ച് വിരമിച്ചയാളാണ് ശ്രീകുമാർ. ദേഹാസ്വാസ്ഥ്യം തോന്നിയതിനെ തുടർന്ന് വീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























